Tuesday, February 24, 2009

മെഡിക്കല്‍ ക്യാമ്പ്: ഡോക്ടര്‍മാരെ ആദരിച്ചു



ദോഹ:ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരെ ആദരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബും മെഡിക്കല്‍ എജുക്കേഷന്റെ ഭാഗമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് മീറ്റിലായിരുന്നു ചടങ്ങ്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എമര്‍ജന്‍സി കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. റംസി ഹസന്‍ മുഖ്യാതിഥിയായിരുന്നു. നെഞ്ചുവേദന: അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു. ഐ.ഐ.എ വൈസ് പ്രസിഡന്റ് കെ.സി. അബ്ദുല്ലത്തീഫ്, മെഡിക്കല്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ഡോ. അബ്ദുല്‍ റഷീദ് എന്നിവര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഐ.എം.എ ഡോക്ടര്‍മാര്‍ക്കുവേണ്ടി ഡോ. സമീര്‍ കലന്തനും നോണ്‍ ഐ.എം.എ ഡോക്ടര്‍മാര്‍ക്കുവേണ്ടി ഡോ. ഷഹീന്‍ മന്‍സൂറും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഐ.ഐ.എ ജന. സെക്രട്ടറി അബ്ദുറഹ്മാന്‍ പുറക്കാട് മെഡിക്കല്‍ ക്യാമ്പില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ക്ക് കൃതജ്ഞത അറിയിച്ചു.

ഡോ. റംസി ഹസന്‍ ഐ.എം.എ ഖത്തര്‍ ചാപ്റ്ററിന്റെയും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബിന്റെയും പ്രത്യേക മെമന്റോ ഐ.എം.എ സ്ഥാപകാംഗം ഡോ. മാരിയ റാണയില്‍നിന്ന് ഏറ്റുവാങ്ങി. ഡോ. കൃഷ്ണകുമാര്‍ പരിപാടി നിയന്ത്രിച്ചു. ഐ.ഐ.എ ജനസേവന വകുപ്പ് തലവന്‍ പി.എം. അബൂബക്കര്‍ മാസ്റ്റര്‍ സംബന്ധിച്ചു. ഡോ. റമേഷ് ചന്ദ്രനായര്‍ നന്ദി പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരെ ആദരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബും മെഡിക്കല്‍ എജുക്കേഷന്റെ ഭാഗമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് മീറ്റിലായിരുന്നു ചടങ്ങ്.