ദോഹ:കെട്ടിടം നിര്‍മിക്കുന്നതിനു മുന്‍പെയുള്ള വില്ല തട്ടിപ്പിനെതിരെ ഖത്തര്‍ വ്യാപാര വ്യവസായ മന്ത്രാലയം രംഗത്ത്. ഭൂമിയും വില്ലകളും ഓഫിസുകളും മറ്റും രേഖകളില്‍ വിറ്റ് ഉപഭോക്താക്കളെ ചതിക്കുഴിയിലാക്കുന്ന പ്രവണതയാണ് വര്‍ധിച്ചിരിക്കുന്നത്.
ജിദ്ദ കോര്‍ണിഷില്‍ നിര്‍മിക്കാനിരിക്കുന്ന നാല്‍പതു നിലകളുള്ള റസിഡന്‍ഷ്യല്‍ ടവറിലെ അപ്പാര്‍ട്ട്മെന്റുകളുകള്‍ യുഎഇയിലെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി വിറ്റത് ഇൌയിടെ വിവാദം സൃഷ്ടിച്ചിരുന്നു. ടവര്‍ നിര്‍മിക്കാന്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലെന്ന വസ്തുത പുറത്തായതോടെ ഉപഭോക്താക്കള്‍ വെട്ടിലായി.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് മന്ത്രാലയം നടപടി സ്വീകരിക്കുന്നത്.
2 comments:
കെട്ടിടം നിര്‍മിക്കുന്നതിനു മുന്‍പെയുള്ള വില്ല തട്ടിപ്പിനെതിരെ ഖത്തര്‍ വ്യാപാര വ്യവസായ മന്ത്രാലയം രംഗത്ത്. ഭൂമിയും വില്ലകളും ഓഫിസുകളും മറ്റും രേഖകളില്‍ വിറ്റ് ഉപഭോക്താക്കളെ ചതിക്കുഴിയിലാക്കുന്ന പ്രവണതയാണ് വര്‍ധിച്ചിരിക്കുന്നത്.
ദെന്താത്? ഇക്കണക്കിനു ഇമാറും നക്കീലും ഡമാക്കും അല്‍ദാറും ദുബായി പ്രോപ്പര്‍ട്ടീസുമെല്ലാം എങ്ങനെയാപ്പാ കെട്ടിടമുണ്ടാക്കുക? പ്രൊജക്റ്റ് പ്രഖ്യാപിച്ച് നൂറ്റി മുപ്പത്തിരണ്ടാമത്തെ നില വരെ വിറ്റു തീര്‍ന്ന ശേഷം മാത്രമേ ഇവരൊക്കെ തറക്കല്ലിടുക കൂടി ചെയ്യുകയുള്ളൂ.
വാര്‍പ്പു പണി കഴിയുമ്പോഴേക്കും ഫ്ലാറ്റ് മൂന്നു തവണ മറിച്ചു വിറ്റിരിക്കും.
Post a Comment