Friday, February 6, 2009

വൊഡാഫോണിന് മാര്‍ച്ച് ഒന്നിന് തുടക്കം

ദോഹ:രാജ്യത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കമ്പനിയായ 'വൊഡാഫോണ്‍ ഖത്തര്‍' അടുത്ത മാസം ഒന്നിന് സര്‍വീസ് ആരംഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ആയിരം പേരായിരിക്കും ആദ്യ വരിക്കാര്‍. ഇവര്‍ക്കായി രണ്ടുമാസത്തെ പരീക്ഷണ സര്‍വീസാണ് പ്രഥമഘട്ടത്തില്‍ നടപ്പാക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് ഇവരെ തിരഞ്ഞെടുക്കുക. ക്രെഡിറ്റ് കാര്‍ഡും ഖത്തറി തിരിച്ചറിയല്‍ കാര്‍ഡുമുള്ളവരാകണം അപേക്ഷകര്‍. സാധുവായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരില്‍നിന്നാണ് ആയിരം പേരെ തിരഞ്ഞെടുക്കുക.

70 റിയാല്‍ മുടക്കിയാല്‍ ഖത്തറിനകത്ത് 700 റിയാലിന് വിളിക്കാവുന്ന ഓഫറാണ് ഇവര്‍ക്ക് ലഭിക്കുകയെന്ന് വൊഡാഫോണ്‍ ഖത്തര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രഹാം മാഹിര്‍ പറഞ്ഞു. ദോഹ വെസ്റ്റ്‌ബേ ലഗൂണില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിനിറ്റിന് 55 ദിര്‍ഹവും എസ്.എം.എസ്സിന് 40 ദിര്‍ഹവുമായിരിക്കും. ക്യൂടെല്‍ പ്രീപെയ്ഡ് സര്‍വീസിന്റെ നിരക്കു തന്നെയാണിത്. സ്‌കീമില്‍ ചേരുന്നതുമുതല്‍ രണ്ടു മാസത്തേക്കായിരിക്കും ഓഫര്‍. രണ്ടു മാസത്തെ പരീക്ഷണഘട്ടത്തിനിടയ്ക്ക് ഏതാനും ചില ദിവസങ്ങളില്‍ അന്തര്‍ദേശീയ കോളുകള്‍ക്ക് അവസരമുണ്ടാകും.

എസ്.എം.എസ്., വെബ്‌സൈറ്റ്, വൊഡാഫോണ്‍ കോള്‍ സെന്റര്‍ എന്നീ മാധ്യമങ്ങളിലൂടെയാണ് ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ ശേഖരിക്കുക. പുതിയ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍, പുതിയ സര്‍വീസുകള്‍, പരിഷ്‌കരണങ്ങള്‍ തുടങ്ങിയവ രണ്ടു മാസത്തിനിടെ അപ്പപ്പോള്‍ ഈ വരിക്കാരെ അറിയിച്ചുകൊണ്ടിരിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഈ മാസം 15ന് ആരംഭിക്കും. ഇതിനായി
വൊഡാഫോണ്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ മെയ് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മൈക്കിള്‍ പോര്‍ട്ട്‌സ് പറഞ്ഞു. വൊഡാഫോണ്‍ ഐ.പി.ഒ. വിപണിയിലിറക്കുന്ന തീയതി ഖത്തര്‍ ധനമന്ത്രാലയത്തിന്റെയും മറ്റും തീരുമാനമനുസരിച്ച് പ്രഖ്യാപിക്കും.

3 comments:

Unknown said...

രാജ്യത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കമ്പനിയായ 'വൊഡാഫോണ്‍ ഖത്തര്‍' അടുത്ത മാസം ഒന്നിന് സര്‍വീസ് ആരംഭിക്കും

സന്‍ജ്ജു said...

hmmmm

യൂനുസ് വെളളികുളങ്ങര said...

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 784698 ഡയല്‍ ചെയ്യൂ ഡയല്‍ ചെയ്യൂ

sorry balnce Nill