Friday, February 6, 2009

പലസ്തീന്‍ കാഫിയ യുവാക്കളുടെ ഇടയില്‍ തരംഗമാവുന്നു

ദോഹ:പലസ്തീനിലെ പാരമ്പര്യ ശിരോ വസ്ത്രമായ കാഫിയ യുവാക്കളുടെ ഇടയില്‍ ഒരു തരംഗമായി മാറുന്നു. ഇസ്രയേല്‍ ഗാസ പ്രശ്നത്തില്‍ പലസ്തീന്‍ ജനതയോടുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് കാഫിയ ധാരണം വ്യാപകമായി തുടങ്ങിയത്.

പല നിറങ്ങളില്‍ ലഭ്യമാകുന്ന കാഫിയക്ക് 20 മുതല്‍ 35 റിയാല്‍ വരെയാണ് വില. പലസ്തീന്‍ പോരാട്ട ഇതിഹാസ മായിരുന്ന യാസര്‍ അറഫാത്ത് ഇസ്രായില്‍ അധിനിവേശം കത്തിപ്പടര്‍ന്ന 1960 കാലത്താണ് കാഫിയ ഉപയോഗിച്ചു തുടങ്ങിയത്. പിന്നീടത് പലസ്തീന്‍ ദേശീയതയുടെ അടയാളമായി മാറുകയായിരുന്നു

1 comment:

Unknown said...

പലസ്തീനിലെ പാരമ്പര്യ ശിരോ വസ്ത്രമായ കാഫിയ യുവാക്കളുടെ ഇടയില്‍ ഒരു തരംഗമായി മാറുന്നു. ഇസ്രയേല്‍ ഗാസ പ്രശ്നത്തില്‍ പലസ്തീന്‍ ജനതയോടുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് കാഫിയ ധാരണം വ്യാപകമായി തുടങ്ങിയത്.