Saturday, February 7, 2009

കോണ്‍ഗ്രസ് സമ്മേളനത്തിന് ദോഹ ഒരുങ്ങുന്നു

ദോഹ:ഗള്‍ഫില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് പോഷക സംഘടനകളെ ഒരേ ലായത്തിലെത്തിക്കാന്‍ നീക്കം.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) ബാനറില്‍ അടുത്ത മാസം അവസാനത്തോടെ ഗള്‍ഫ് കോണ്‍ഗ്രസ് സമ്മേളത്തിന് ഒരുക്കം പുരോഗമിക്കുന്നതായാണു സൂചന.

മുന്നോടിയായി മാര്‍ച്ച് പകുതിയോടെ യുഎഇ ദേശീയ കമ്മിറ്റിയെ പ്രഖ്യാപിച്ചേക്കും. പരീക്ഷണം വിജയിച്ചാല്‍ മറ്റിടങ്ങളിലും ദേശീയ കമ്മിറ്റികള്‍ക്കു രൂപം നല്‍കും.

ദോഹയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെയും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാന്‍ ശ്രമമുണ്ട്. കേവലം സൌന്ദര്യപ്പിണക്കം മൂലമുള്ള ചേരിതിരിവുകളാണു ഗള്‍ഫില്‍ കോണ്‍ഗ്രസ് സംഘടനകളെ വലയ്ക്കുന്നത്.

യുഎഇയിലെ ചേരിതിരിവിന് അറുതിവരുത്താന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. രാജനും സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫും കഴിഞ്ഞയാഴ്ച എത്തിയിരുന്നു.

ഷാര്‍ജയില്‍ സന്ധിസംഭാഷണം വിജയിച്ചെങ്കിലും ദുബായില്‍ പരാജയപ്പെട്ടു.

1 comment:

Unknown said...

ഗള്‍ഫില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് പോഷക സംഘടനകളെ ഒരേ ലായത്തിലെത്തിക്കാന്‍ നീക്കം.