Wednesday, February 25, 2009

ഖത്തറില്‍ കരാര്‍ കാലാവധിക്കകം വാടകക്കാരെ ഒഴിപ്പിക്കാവുന്ന നിര്‍ദേശം പരിഗണനയില്‍

ദോഹ:വാടകക്കാരെ കരാര്‍ കാലാവധിക്കു മുന്‍പേ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് അവകാശം നല്‍കണമെന്നാവശ്യപ്പെടുന്ന നിര്‍ദേശം ഉപദേശകസമിതിയുടെ ചര്‍ച്ചയില്‍.

സമിതി അംഗങ്ങളിലൊരാളായ റഷീദ് ഹമദ് അല്‍ മദാദിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. നിര്‍ദേശം അംഗീകരിക്കപ്പെടുന്ന പക്ഷം സ്വന്തം ആവശ്യങ്ങള്‍ക്കോ തൊട്ടടുത്ത ബന്ധുക്കള്‍ക്കോ സ്ഥലം ആവശ്യമായി വരുന്നെങ്കില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ കെട്ടിടഉടമകള്‍ക്ക് നിയമപരിരക്ഷ ലഭിക്കും.

എന്നാല്‍ പൊതുജനാഭിപ്രായം, വാടകക്കാരെ കെട്ടിട ഉടമകളുടെ കാരുണ്യത്തിന്‍കീഴിലാക്കുന്ന ഇൌ നിര്‍ദേശത്തിന് എതിരാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാടകക്കാരെ കരാര്‍ കാലാവധിക്കു മുന്‍പേ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് അവകാശം നല്‍കണമെന്നാവശ്യപ്പെടുന്ന നിര്‍ദേശം ഉപദേശകസമിതിയുടെ ചര്‍ച്ചയില്‍