Friday, February 13, 2009

മാന്ദ്യം ഖത്തര്‍ കമ്പനികളെ ബാധിച്ചിട്ടില്ല:മന്ത്രി ഷെയ്ഖ് ഫഹദ് ബിന്‍ ജാസിം അല്‍താനി

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യം ഖത്തര്‍ കമ്പനികളെ ബാധിച്ചിട്ടില്ലെന്നു വ്യാപാരവ്യവസായ മന്ത്രി ഷെയ്ഖ് ഫഹദ് ബിന്‍ ജാസിം അല്‍താനി.

മാന്ദ്യം മൂലം രാജ്യത്തെ ഒരു കമ്പനിയും പൂട്ടിയതായി റിപ്പോര്‍ട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

മാന്ദ്യം ഖത്തറിനെ ബാധിച്ചില്ലെന്നത് ഇൌയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകബാങ്കും സ്ഥിരീകരിച്ചിട്ടുണ്ട്.

അടിസ്ഥാനസൌകര്യ വികസനത്തിനായി അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളതു ഭദ്രതയ്ക്കു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക മാന്ദ്യം ഖത്തര്‍ കമ്പനികളെ ബാധിച്ചിട്ടില്ലെന്നു വ്യാപാരവ്യവസായ മന്ത്രി ഷെയ്ഖ് ഫഹദ് ബിന്‍ ജാസിം അല്‍താനി.