Friday, February 13, 2009

എണ്ണവില അഞ്ചുവര്‍ഷത്തേക്ക് 50 ഡോളറെന്ന് റിപ്പോര്‍ട്ട്

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില അടുത്ത അഞ്ചു വര്‍ഷത്തേക്ക് ബാരലിന് ശരാശരി 50 ഡോളര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.

സാമ്പത്തിക മാന്ദ്യം എണ്ണ വിപണിയിലുണ്ടാക്കിയ തകര്‍ച്ചയും ഭാവിയിലെ വിപണി സാധ്യതകളും സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 147 ഡോളര്‍ വരെ ഉയര്‍ന്ന എണ്ണ വില സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന് കുത്തനെ ഇടിയുകയായിരുന്നു. നിലവില്‍ ക്രൂഡ് ഓയിലിന്റെ വില 40 ഡോളറാണ്.

എണ്ണ വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക ശ്രോതസ്സ് ഗണ്യമായി കുറച്ചിട്ടുണ്ടെങ്കിലും ഈ തിരിച്ചടി ക്രിയാത്മകമായി കൈകാര്യം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എണ്ണയെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് മാറി ചിന്തിക്കുന്നതിനൊപ്പം ലാഭകരമായി മാത്രം ചെലവുകള്‍ ചെയ്യാനുള്ള തീരുമാനത്തിലേക്കാണ് ഈ പ്രതിസന്ധി ഗള്‍ഫ് ഭരണകൂടങ്ങളെ നയിക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില അടുത്ത അഞ്ചു വര്‍ഷത്തേക്ക് ബാരലിന് ശരാശരി 50 ഡോളര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.

പാര്‍ത്ഥന്‍ said...

OPEC ന് ഇപ്പോൾ ബേജാറായിട്ടുണ്ട്. കഴിഞ്ഞ വർഷം ഓയിലിന് 125 ഡോളറിനു മുകളിൽ പോയ സമയത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾ, ഓയിലിന് 100 ഡോളർ സ്ഥിരവില നിശ്ചയിക്കണം എന്ന്‌ ആവശ്യപ്പെട്ടിരുന്നു. കിട്ടുന്നതെല്ലാം പോരട്ടെ എന്ന തീരുമാനത്തിൽ ഊന്നി അത് നിരാകരിക്കപ്പെട്ടു. ഒമാൻ മാത്രമാണ് 100 ഡോളർ കിട്ടിയാലും ധാരാളം ലാഭം ഉണ്ടെന്ന്‌ പറഞ്ഞ ഒരേ ഒരു രാഷ്ട്രം.

അടുത്ത 5 വർഷത്തിനുള്ളിൽ ലോകത്തെ ചെറിയ വാഹനങ്ങളിൽ 50% പെട്രോളില്ലാതെ ഓടുന്നവ ആയിരിക്കും എന്നും വിദഗ്ദന്മാർ പറയുന്നുണ്ട്.