Friday, March 20, 2009

ആരോഗ്യനഗരിയില്‍ 2011 വരെ പദ്ധതികള്‍ നടപ്പാക്കും:ആരോഗ്യമന്ത്രി ഡോ. ശൈഖാ ഗാലിയാബിന്‍ത് മുഹമ്മദ് അല്‍താനി

ദോഹ:ആരോഗ്യ നഗരിയില്‍ ഓരോ വര്‍ഷവും ഓരോ ആസ്പത്രി എന്ന തോതില്‍ 2011 വരെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ശൈഖാ ഗാലിയാബിന്‍ത് മുഹമ്മദ് അല്‍താനി പ്രസ്താവിച്ചു. ഒരു പ്രാദേശികപത്രത്തിനു നല്‍കിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആരോഗ്യമന്ത്രികാര്യാലയം വളരെക്കാലമായി ജനങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കും. തക്കസമയത്തുതന്നെ അത് നടപ്പിലാക്കുന്നതോടൊപ്പം ആരോഗ്യസുരക്ഷാനിയമങ്ങളും നടപ്പിലാക്കും.

മൂന്നു ഗോപുരങ്ങളോടു കൂടിയ ആരോഗ്യനഗരിയില്‍ ശിശുരോഗാസ്പത്രി, ഓര്‍ത്തോപീഡിക് ആസ്പത്രി, ഫിസിക്കല്‍ മെഡിസിന്‍, ഫിസിയോ തെറാപ്പി ആസ്പത്രി എന്നിവ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്.

നേരത്തേയുള്ള പരിപാടിയുടെ അടിസ്ഥാനത്തില്‍ മന്ത്രികാര്യാലയം അടുത്ത മാസം വിദ്യാഭ്യാസനഗരിയിലേക്ക് മാറും. സിറ്റിയില്‍ പീഡിയാട്രിക് ഹോസ്പിറ്റലിനോടൊപ്പം ന്യൂറോളജി ഹോസ്പിറ്റലുമുണ്ടാവും. വനിതാ ഹോസ്പിറ്റല്‍ ആരോഗ്യനഗരിയിലേക്ക് മാറും.

നിലവിലുള്ള വനിതാ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലാക്കി മാറ്റും. 2011ല്‍ ഹമദ് മെഡിക്കല്‍ സിറ്റി യാഥാര്‍ഥ്യമാവുമെന്നും മന്ത്രി വെളിപ്പെടുത്തി.

''മന്ത്രികാര്യാലയം നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സടക്കമുള്ള പദ്ധതികള്‍ കമ്പനികളുമായി ബന്ധപ്പെട്ടിട്ടായിരിക്കും. ആരോഗ്യമന്ത്രികാര്യാലയവും, ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി സമിതിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ഇതില്‍ വ്യത്യസ്തമായ പങ്ക് വഹിക്കും.

ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ഖത്തറില്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കും. ഇത് നടപ്പിലാക്കാനുള്ള സമയം ഞങ്ങള്‍ കാത്തിരിക്കുകയാണ്''- മന്ത്രി ശൈഖാ ഗാലിയ വ്യക്തമാക്കി.

എല്ലാ ജീവനക്കാര്‍ക്കും അത്യാവശ്യമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കമ്പനികള്‍ക്കും ഇത് ബാധകമാണ്. അതിനനുസൃതമായ നിയമം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആരോഗ്യ നഗരിയില്‍ ഓരോ വര്‍ഷവും ഓരോ ആസ്പത്രി എന്ന തോതില്‍ 2011 വരെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ശൈഖാ ഗാലിയാബിന്‍ത് മുഹമ്മദ് അല്‍താനി പ്രസ്താവിച്ചു. ഒരു പ്രാദേശികപത്രത്തിനു നല്‍കിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Anonymous said...

good thing...