Friday, March 20, 2009

ബറോഡ പരവതാനി ലേലത്തില്‍ പോയത് 24 കോടി രൂപയ്ക്ക്

ദോഹ:പതിനെട്ടാം നൂറ്റാണ്ടില്‍ ബറോഡ മഹാരാജാവ് ഉപയോഗിച്ചിരുന്ന പരവതാനിക്കു ലേലത്തില്‍ ലഭിച്ചത് 48ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ).

ലോകത്ത് ഏറ്റവും വലിയ ലേലത്തുകയ്ക്ക് വിറ്റുപോയ പരവതാനിയെന്ന ബഹുമതി ഇതോടെ 'ബറോഡ പേള്‍ പരവതാനിക്കു സ്വന്തം. ദോഹയില്‍ നടന്ന രാജ്യാന്തര ലേല പരമ്പരയിലാണു കോടികളുടെ കച്ചവടം. 18 ആം നൂറ്റാണ്ടിലെ ബറോഡ മഹാരാജാവിന്റേതായിരുന്നു ഈ പരവതാനി.

രണ്ടുലക്ഷം പ്രകൃതിദത്ത മുത്തും രത്നങ്ങളും സ്വര്‍ണവും പതിച്ചതാണിത്. കഴിഞ്ഞവര്‍ഷം 44.5 ലക്ഷം ഡോളറിനു വിറ്റുപോയ പേര്‍ഷ്യന്‍ സില്‍ക്ക് പരവതാനിയുടെ റെക്കോര്‍ഡ് ഇതോടെ തകര്‍ന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പതിനെട്ടാം നൂറ്റാണ്ടില്‍ ബറോഡ മഹാരാജാവ് ഉപയോഗിച്ചിരുന്ന പരവതാനിക്കു ലേലത്തില്‍ ലഭിച്ചത് 48ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ).