Saturday, March 14, 2009

മുന്ദാസര്‍ അല്‍ സെയ്ദിയുടെ ശിക്ഷയ്ക്കെതിരെ ഡി.സി.എം.എഫ് രംഗത്ത്



ദോഹ:മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ഷൂ എറിഞ്ഞ ഇറാഖി വാര്‍ത്താലേഖകന്‍ മുന്ദാസര്‍ അല്‍ സെയ്ദിക്ക് നീതിയുക്തമായ വിചാരണ വേണമെന്ന് ആവശ്യപ്പെട്ടു ദോഹ സെന്റര്‍ ഫോര്‍ മീഡിയ ഫ്രീഡം (ഡി.സി.എം.എഫ്) കത്ത് സമര്‍പ്പിക്കും. ആദ്യം നടന്ന വിചാരണ രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടിയാണിത്.

സെയ്ദിക്ക് മൂന്നു വര്‍ഷത്തെ തടവ് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനിടെ, അല്‍ സയ്ദിയുടെ വീട്ടുകാര്‍ ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിക്ക് എതിരെ കേസു കൊടുക്കാനും ശ്രമിക്കുന്നുണ്ട്. ബുഷിനെ ഷൂ എറിഞ്ഞതിനു പിന്നാലെ ഇറാഖ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഭടന്മാര്‍ അല്‍ സയ്ദിയെ മര്‍ദിച്ച് അവശനാക്കിയെന്ന് ആരോപിച്ചാണിത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ഷൂ എറിഞ്ഞ ഇറാഖി വാര്‍ത്താലേഖകന്‍ മുന്ദാസര്‍ അല്‍ സെയ്ദിക്ക് നീതിയുക്തമായ വിചാരണ വേണമെന്ന് ആവശ്യപ്പെട്ടു ദോഹ സെന്റര്‍ ഫോര്‍ മീഡിയ ഫ്രീഡം (ഡി.സി.എം.എഫ്) കത്ത് സമര്‍പ്പിക്കും. ആദ്യം നടന്ന വിചാരണ രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടിയാണിത്.