Monday, March 16, 2009

മുഗള്‍ ഉടവാളും ബറോഡ പരവതാനിയും ലേലത്തിന്

ദോഹ:മുത്തു പതിപ്പിച്ച ബറോഡ പരവതാനിയുടെയും, മുഗള്‍ ഭരണാധിപന്‍മാരുടെ ഉടവാളിന്റെയും ലേലം ദോഹയില്‍ 18, 19 തീയതികളിലായി നടക്കും.

മധ്യ പൌരസ്ത്യ ദേശത്ത് ആദ്യമായി സംഘടിപ്പിച്ചിട്ടുള്ള ലേലത്തില്‍ വമ്പന്‍മാര്‍ പങ്കെടുക്കും.

വിവരങ്ങള്‍ അറിയാന്‍ 20 ടെലിഫോണ്‍ ലൈനുകളാണു പ്രത്യേകമായി സജ്ജമാക്കിയിട്ടുള്ളതെന്നു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ലേലത്തിന്റെ ഭാഗമായി ദോഹ ഹോട്ടലില്‍ ആരംഭിച്ച പുരാവസ്തുക്കളുടെ പ്രദര്‍ശനം നാളെ വരെ ഉണ്ടാവും.

സമകാലിക കാലഘട്ടത്തിലെ കലാവസ്തുക്കളുടെയും ബറോഡ പരവതാനിയുടെയും ഉടവാളിന്റെയും ലേലം 18നാണ്.

വിലയേറിയ വാച്ചുകളുടെയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കലാവസ്തുക്കളുടെയും ലേലം 19നും. 50 ലക്ഷം ഡോളറിലാവും( ഏകദേശം 25 കോടി രൂപ) ബറോഡ പരവതാനിയുടെ ലേലം ആരംഭിക്കുക എന്നു കരുതുന്നു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മുത്തു പതിപ്പിച്ച ബറോഡ പരവതാനിയുടെയും, മുഗള്‍ ഭരണാധിപന്‍മാരുടെ ഉടവാളിന്റെയും ലേലം ദോഹയില്‍ 18, 19 തീയതികളിലായി നടക്കും.

മധ്യ പൌരസ്ത്യ ദേശത്ത് ആദ്യമായി സംഘടിപ്പിച്ചിട്ടുള്ള ലേലത്തില്‍ വമ്പന്‍മാര്‍ പങ്കെടുക്കും.

വിവരങ്ങള്‍ അറിയാന്‍ 20 ടെലിഫോണ്‍ ലൈനുകളാണു പ്രത്യേകമായി സജ്ജമാക്കിയിട്ടുള്ളതെന്നു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

smitha adharsh said...

കേട്ടിരുന്നു..