Monday, March 2, 2009

നസീം അല്‍ റബീഹില്‍ പത്തു ദിവസം സൌജന്യ വൈദ്യ പരിശോധന





ദോഹ:ഗള്‍ഫിലെ ആതുര സേവന രംഗത്ത് വിപ്ളവകരമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കു ഷിഫാ അല്‍ ജസീറ ഗ്രൂപ്പിന്റെ ഖത്തറിലെ പുതിയ സംരംഭമായ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഗള്‍ഫാര്‍ മുഹമ്മദലി നിര്‍വഹിച്ചു.

അമിത വാടകയും താങ്ങാനാവാത്ത ചെലവും കാരണം ഖത്തറിലെ ചികിത്സാരംഗത്ത് ഒരു വലിയ മാറ്റമുണ് ടാക്കാന്‍ പരിമിതികളുണ് ടെണ് ടങ്കിലും ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരായ പ്രവാസി സമൂഹത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറ്റവും നല്ല വൈദ്യസഹായ മെത്തിക്കാനുള്ള ശ്രമങ്ങളാണ് നസീം അല്‍റബീഹിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് സാരഥികള്‍ അറിയിച്ചു.

ലാഭേച്ഛയില്ലാതെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള ചെലവ് മാത്രം പ്രതീക്ഷിച്ചു കൊണ് ടാണ് ക്ളിനിക്കിന്റെ പ്രവര്‍ത്തനമാരംഭിക്കുതെന്നും വിവിധ വിഭാഗങ്ങളിലായി 20 ഡോക്ടര്‍മാരും പരിചയസമ്പരായ പാരാമെഡിക്കല്‍ വിഭാഗവുമാണ് സേവനരംഗത്തുണ് ടാവുകയ്െ ഖത്തറിലെ നസീം അല്‍റബീഹ് അസിസ്റന്റ് ജനറല്‍മാനേജര്‍ ഡോ അബ്ദുസ്സമദ് അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളാണ് ക്ളിനിക്കിന്റെ ചികില്‍സാ വിഭാഗങ്ങളില്‍ സംവിധാനിച്ചിട്ടുള്ളത്. ഖത്തറില്‍ വിതരണം ചെയ്തുകൊണ് ടിരിക്കു അഞ്ച് ലക്ഷം ഡിസ്കൌണ് ട് കാര്‍ഡ് സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്കനുസൃതമായാണ് രൂപപ്പെടുത്തിയതെന്നും ഡോ സമദ് വിശദീകരിച്ചു.

ഖത്തറിന്റെ നഗരാതിര്‍ത്തികളില്‍ മാത്രമല്ല ഗ്രാമങ്ങളിലുള്ളവര്‍ക്കും കാര്‍ഡ് ലഭ്യമാക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരുകയാണ്. ഒരു ആഴ്ച മാത്രം എണ്ണായിരത്തി അഞ്ഞൂറ് കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള കാര്‍ഡിന്റെ ഗുണഭോക്താക്കള്‍ കുറഞ്ഞ ശമ്പളം പറ്റുവരും സാധാരണക്കാരുമായിരിക്കും. ലേബര്‍ക്യാമ്പുകളിലും തൊഴില്‍ശാലകളിലും കാര്‍ഡുകളെത്തിക്കാന്‍ സംവിധാനമുണ്ട്.

ജനറല്‍-ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 ഖത്തര്‍ റിയാലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ കാണാന്‍ 30 ഖത്തര്‍ റിയാലുമാണ് കാര്‍ഡുമായെത്തുവര്‍ക്കുള്ള പരിശാധനാ ആനുകൂല്യം. മേറ്റ്ല്ലാ വിഭാഗങ്ങളിലും വലിയൊരു ശതമാനം കിഴിവുകളാണ് നിശ്ചയിച്ചിട്ടുള്ളതുെം വിശദീകരിച്ചു.

സഊദിയിലെ വിവിധ നഗരങ്ങളില്‍ നിരവധി ബ്രാഞ്ചുകളും ബഹ്റൈന്‍, കുവൈത്ത്, മസ്കത്ത് തുടങ്ങിയ രാജ്യങ്ങളിലായി ഒട്ടേറെ ശാഖകളുമായി പ്രവര്‍ത്തിക്കു ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പ്രവാസി സമൂഹത്തിനൊടങ്കം ആതുരസേവന രംഗത്തെ ആശാകേന്ദ്രമാണ്.

സമൂഹത്തിലെ പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷക്ക് സഹായകമായ ക്ളിനിക്കുകളും മെഡിക്കല്‍ സെന്ററുകളും ആരംഭിക്കുകയും സ്വയം സമര്‍പ്പിത ഭാവത്തില്‍ സുസ്മേരവദനനായി സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്യു റബീയുള്ള മാതൃകാപുരുഷനാണെന്ന് ചടങ്ങില്‍ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.

1980 ല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ 100 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജുണ് ടായിരു സാഹചര്യത്തിലാണ് സാധാരണക്കാരുടെ ആശാകേന്ദ്രമായി കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് റബീയുള്ള ആതുരസേവനരംഗത്തേക്ക് കടുവത്. അക്ഷരാര്‍ഥത്തില്‍ ത വിപ്ളവം സൃഷ്ടിച്ച നടപടിയായിരുന്നു അത്. നാല്‍പത് മലയാളി ഡോക്ടര്‍മാരുമായി പോളി ക്ളിനിക് ആരംഭിച്ച റബീയുളളയുടെ പ്രസ്ഥാനം പെട്ടെന്ന് ജനപ്രീതി നേടുകയും സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പടര്‍് പന്തലിക്കുകയും ചെയ്തു. ദൈവാനുഗ്രഹവും ആത്മാര്‍ഥമായ പരിശ്രമങ്ങളും കൂടിയായപ്പോള്‍ സൌദിയുടെ അതിര്‍വരമ്പുകള്‍ കട് ഖത്തറിലും ബഹറൈനിലും കുവൈത്തിലും മസ്കത്തിലുമെല്ലാം സേവന കേ ന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

2005 ലാണ് റബീയുള്ള ഖത്തറില്‍ ക്ളിനിക്ക് ആരംഭിച്ചത്. കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് നാഷണല്‍ പാനാസോണികിന് എതിര്‍വശം തുടങ്ങിയ ഡെന്റല്‍ സെന്റര്‍ വാടകയും മറ്റു ചിലവുകളും കൂടിയിട്ടും പരിശോധനാ നിരക്ക് കൂട്ടിയില്ല എത് പ്രത്യേകം ശ്രദ്ധേയമാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫിലെ ആതുര സേവന രംഗത്ത് വിപ്ളവകരമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കു ഷിഫാ അല്‍ ജസീറ ഗ്രൂപ്പിന്റെ ഖത്തറിലെ പുതിയ സംരംഭമായ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഗള്‍ഫാര്‍ മുഹമ്മദലി നിര്‍വഹിച്ചു.