Sunday, March 22, 2009

രാജ്യാന്തര ലേലത്തിനും 'മാന്ദ്യം'

ദോഹ:രാജ്യാന്തര ലേലരംഗത്തെ പ്രമുഖരായ സോതെബി മധ്യപൂര്‍വദേശത്ത് ആദ്യമായി സംഘടിപ്പിച്ച ലേലത്തെയും മാന്ദ്യം പിടികൂടി.

210 ലേലവസ്തുക്കളില്‍ 49 % മാത്രമേ വിറ്റു പോയുള്ളൂ. അതുതന്നെയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വിലയില്‍.

പ്രശസ്തമായ ബറോഡ പരവതാനി പോലും കഴിഞ്ഞ ദിവസം ലേലത്തില്‍ പോയതു പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ്. ലേലവേദിയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ഇസ്ലാമിക കലാവിഭാഗം പോലും ശുഷ്കമായി.

പതിനെട്ടില്‍ അഞ്ചെണ്ണം സ്വന്തമാക്കാന്‍ മാത്രമേ ആളെത്തിയുള്ളൂ. എന്നാല്‍, സമകാലിക കലാ വിഭാഗത്തില്‍ 55 % വില്‍പന നടന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രാജ്യാന്തര ലേലരംഗത്തെ പ്രമുഖരായ സോതെബി മധ്യപൂര്‍വദേശത്ത് ആദ്യമായി സംഘടിപ്പിച്ച ലേലത്തെയും മാന്ദ്യം പിടികൂടി.