Wednesday, March 11, 2009

സ്വീകരണം നല്‍കി

ദോഹ:ആദര്‍ശത്തിലടിയുറച്ചു നിന്നു കൊണ്ട് പൊരുതുന്ന വിദ്യാഭ്യാസ സമുച്ചയമാണ് മേപ്പയൂര്‍ സലഫി സ്ഥാപനങ്ങള്‍. യശഃശരീരനായ എ വി അബ്ദുര്‍ഹ്മാന്‍ ഹാജി ഉയര്‍ത്തിപ്പിടിച്ച ഈ ആദര്‍ശത്തിന്റെ തണലില്‍ തങ്ങള്‍ മുന്നോട്ടു പോകുമെന്ന് മേപ്പയൂര്‍ സലഫി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ അബ്ദുല്ല പ്രസ്താവിച്ചു.

ഖത്തറില്‍ സന്ദര്‍ശനം നടത്തു അഡ്വ. കെ അബദുല്ലക്കും ജനറല്‍ സെക്രട്ടറി എ വി അബ്ദുല്ലക്കും മേപ്പയൂര്‍ സലഫി അസോസിയേഷന്‍ ഖത്തര്‍ കമ്മിറ്റി ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.അദ്ദേഹം.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഉത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന് മാറ്റം വേണമെ ലക്ഷ്യത്തോടെയാണ് ഈ വിദ്യാഭ്യാസ സമുച്ചയം ആരംഭിച്ചത്. ആ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കണമെന്ന് നിശ്ചയദാഢ്യത്തിലാണ് സാമ്പത്തിക സഹായത്തിനായി പൊതുജനങ്ങളെ സമീപിക്കുതെന്ന് എവി അബ്ദുല്ല ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പ്രസിഡന്റ് പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇസ്ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ മങ്കട, കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി സമദ് നരിപ്പറ്റ, ഖത്തര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹ്മദ് പാതിരിപ്പറ്റ, ജനറല്‍ സെക്രട്ടറി എന്‍ പി അബ്ദുര്‍റഹ്മാന്‍, നൌഷാദ് പയ്യോളി, ഷഹീര്‍ മുഹമ്മദ്, ട്രഷറര്‍ കണ്ടൊത്ത് അബൂബക്കര്‍ ഹാജി, ഇ ഇബ്റാഹീം സംസാരിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദര്‍ശത്തിലടിയുറച്ചു നിന്നു കൊണ്ട് പൊരുതു വിദ്യാഭ്യാസ സമുച്ചയമാണ് മേപ്പയൂര്‍ സലഫി സ്ഥാപനങ്ങള്‍. യശഃശരീരനായ എ വി അബ്ദുര്‍ഹ്മാന്‍ ഹാജി ഉയര്‍ത്തിപ്പിടിച്ച ഈ ആദര്‍ശത്തിന്റെ തണലില്‍ തങ്ങള്‍ മുന്നോട്ടു പോകുമെന്ന് മേപ്പയൂര്‍ സലഫി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ അബ്ദുല്ല പ്രസ്താവിച്ചു.