Thursday, March 12, 2009

ഖത്തറില്‍ വോളിബോള്‍ പ്രേമികളുടെ കായികപ്രേമികളുടെ കൂട്ടായ്മ നിലവില്‍ വന്നു



ദോഹ:ഖത്തറിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ വോളിഖ് എന്ന സംഘടന നിലവില്‍ വന്നു. ഐ.സി.സി. പ്രസിഡന്റ് കെ.എം. വര്‍ഗീസാണ് സംഘടന ഉദ്ഘാടനംചെയ്തത്. വോളിഖ് പ്രസിഡന്റ് പ്രേംനാഥ് സംഘടനയുടെ ലോഗോ പ്രകാശനംചെയ്തു.

സംഘടനയുടെ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍വെച്ച് നടന്നു. ഇന്‍കാസ് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസ്സയ്ക്ക് അംഗത്വം നല്‍കി. വോളിഖ് ജന. സെക്രട്ടറി ആശിക് അഹമ്മദ്, സെക്രട്ടറി ആഷിക് മാഹി, ഫൈസല്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.

ഖത്തറിലെ എല്ലാ വോളിബോള്‍ പ്രേമികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നതാണ് വോളിഖിന്റെ പ്രഥമലക്ഷ്യമെന്ന് ഭാരവാഹികള്‍ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. വോളിബോളില്‍ തല്പരരായ യുവാക്കള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ടെന്നും നാട്ടില്‍ പരിചയസമ്പന്നരായ കോച്ചുകള്‍ ഈ സംഘടനയുടെ തലപ്പത്തുണ്ടെന്നും അവര്‍ വിശദീകരിച്ചു.

ഇന്ത്യന്‍ ദേശീയ താരങ്ങളടങ്ങുന്ന ടീമുകളെ ഉള്‍പ്പെടുത്തി വര്‍ഷംതോറും ഉന്നതനിലവാരമുള്ള ടൂര്‍ണമെന്റ് സംഘടിപ്പിക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി പ്രവാസികള്‍ക്കായി ഒരു ഓപ്പണ്‍ ടൂര്‍ണമെന്റ് ഈ മാസം അവസാനം സംഘടിപ്പിക്കും. അവശരായ കായികതാരങ്ങളെ കണ്ടെത്തി സഹായധനം എത്തിക്കാനുള്ള പദ്ധതിയും സംഘടനയ്ക്കുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍നിന്ന് സമാഹരിക്കുന്ന തുകയുടെ ഒരുഭാഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക. ഈ സംരംഭം സ്‌പോണ്‍സര്‍ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. നജീബ്: 5706788, മഹറൂഫ് 5826090. മാര്‍ച്ച് ഇരുപത്തേഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമു ള്ള ടീമുകള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍ 5929856, അല്ലെങ്കില്‍ 5534825.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ വോളിഖ് എന്ന സംഘടന നിലവില്‍ വന്നു. ഐ.സി.സി. പ്രസിഡന്റ് കെ.എം. വര്‍ഗീസാണ് സംഘടന ഉദ്ഘാടനംചെയ്തത്. വോളിഖ് പ്രസിഡന്റ് പ്രേംനാഥ് സംഘടനയുടെ ലോഗോ പ്രകാശനംചെയ്തു.