Sunday, March 8, 2009

പ്രവാസി ഫണ്ട് വിനിയോഗം അന്വേഷണം വേണം:നോര്‍ക്ക ഡയരക്ടര്‍ കെ.കെ.ശങ്കരന്‍



ദോഹ:കേന്ദ്രഗവര്‍മ്മെന്റിന്റെ കൈവശമുള്ള എന്‍.ആര്‍.ഐ.ഫണ്ടിന്റെ ഇപ്പൊഴത്തെ സ്ഥിയും വിനിയോഗവും സമ്പദ്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് നോര്‍ക്ക ഡയരക്ടര്‍ കെ.കെ.ശങ്കരന്‍ ആവശ്യപ്പെട്ടു.

പ്രവാസ ജിവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുവരില്‍ ഭൂരിഭാഗവും ദാരിദ്യ്രത്തിലും അരാജകത്തിലുമാണെന്നും,പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുതിന് ജാതിമതവര്‍ഗ്ഗപ്രാദേശിക വികാരങ്ങള്‍ക്കപ്പുറമുള്ള കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്കാര-ഖത്തര്‍ സംഘടിപ്പിച്ച'പ്രവാസത്തിന്റെ ഭാവിയും കേരളത്തിന്റെ ഉത്ക്കണ്ഠയും' എ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവസം ഒരു ശീലമായി കഴിഞ്ഞ കഴിഞ്ഞ മലയാളിക്ക് അതിജീവനത്തിന്റെ ശേഷി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് എം.ടി.നിലമ്പൂര്‍ പറഞ്ഞു.

ദുരിതങ്ങളുടെ പെരുമഴയില്‍ വലയു പ്രവാസികളുടെ നീറു പ്രശ്നങ്ങളെ കാണാതെ സുല്‍ത്താന്മാരുടെ പോരാട്ടത്തില്‍ സായൂജ്യമടയുവര്‍ പ്രവാസികളുടെ മിത്രങ്ങളല്ലെ വിമര്‍ശനവും ചര്‍ച്ചയിലുയര്‍ന്നു.

പ്രവാസികള്‍ക്ക് ദിശാബോധം നല്‍കു പരിശീലനവും,ബോധവല്‍ക്കരണവും സംഘടിപ്പിക്കേണ്ടത് പ്രസക്തമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഊിപറഞ്ഞു.

റഫീക്ക് പുറക്കാട്, സോമന്‍ പൂക്കാട്, താരിഖ്,അസീസ് നല്ലവീട്ടില്‍, അബ്ദുള്‍ ഹമീദ്, കെ.പി.എം.മുഹമ്മദ് കോയ, മന്‍സൂര്‍, ഡെന്നി, മുഹമ്മദ് സഗീര്‍, സുധീര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അഡ്വ.ജാഫര്‍ ഖാന്‍ സ്വാഗതം പറഞ്ഞു.എസ്സ്.എം.മുഹമ്മദ് ഷെരീഫ് മോഡറേറ്ററായിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കേന്ദ്രഗവര്‍മ്മെന്റിന്റെ കൈവശമുള്ള എന്‍.ആര്‍.ഐ.ഫണ്ടിന്റെ ഇപ്പൊഴത്തെ സ്ഥിയും വിനിയോഗവും സമ്പദ്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് നോര്‍ക്ക ഡയരക്ടര്‍ കെ.കെ.ശങ്കരന്‍ ആവശ്യപ്പെട്ടു.