Monday, April 13, 2009

ഗ്രാമീണനന്മക്കായി പ്രവാസ കൂട്ടായ്മകള്‍ ശ്രമിക്കണം:ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ദോഹ:ഗ്രാമീണ നന്മകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ കാലത്തിന്റെ നേട്ടമാണെന്നും പ്രദേശിക കൂട്ടായ്മകള്‍ക്കതില്‍ വലിയ പങ്ക്‌വഹിക്കാന്‍ കഴിയുമെന്നും എഴുത്തുകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

മരുതോങ്കര അസോസിയേഷന്‍ (മാസ് ഖത്തര്‍ ) അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഷറഫ് ഇന്ത്യന്‍ മീഡിയാഫോറം പ്രസിഡന്റ് അശറഫ് തൂണേരി സോവനീര്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് കെ.പി.നൂറുദ്ദീന്‍ അധ്യക്ഷതവഹിച്ചു.

സുവനീര്‍ എഡിറ്റര്‍ എ.കെ.നാസ്സര്‍ സുവനീര്‍ സമര്‍പ്പണം നടത്തി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഡോ. മോഹന്‍തോമസ് യോഗം ഉദ്ഘാടനംചെയ്തു.

എസ്.എ.എം.ബഷീര്‍ (കെ.എം.സി.സി.), ആര്‍ .പി.ഹസ്സന്‍(ഇന്‍കാസ്) ഇ.എം.സുധീര്‍ (സംസ്‌കൃതി) ഡോ. കെ.സി.ചാക്കോ(ഫ്രന്റ്സ് ഓഫ് തിരുവല്ല) എന്നിവര്‍ പ്രസംഗിച്ചു.

'മരുതോങ്കര.കോം' (www.maruthonkara.com) എന്ന പേരില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ മാനേജര്‍ കെ.പ്രസാദ് ഉദ്ഘാടനംചെയ്തു.

ജയന്‍ ഓര്‍മ്മയുടെ മായാജാലപ്രദര്‍ശനം,ഗാനമേള എന്നിവയുണ്ടായി. ജനറല്‍ സിക്രട്ടറി ജെയിംസ് മരുതോങ്കര സ്വാഗതവും സംഗീത വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗ്രാമീണ നന്മകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ കാലത്തിന്റെ നേട്ടമാണെന്നും പ്രദേശിക കൂട്ടായ്മകള്‍ക്കതില്‍ വലിയ പങ്ക്‌വഹിക്കാന്‍ കഴിയുമെന്നും എഴുത്തുകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.