ദോഹ:ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷനും .എം. എ ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമായി. കുറഞ്ഞ വരുമാനക്കാരായ നാലായിരത്തോളം പേര്‍ക്ക് ഏകദിന ക്യാമ്പ് പ്രയോജനപ്പെട്ടു.
മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത 1300 രോഗികളാണ് സലത്ത ജദീദിലെ അല്‍ ഇസ്തിഖ്ളാല്‍ ബോയ്സ് സെക്കന്റ്റി സ്കൂളില്‍ നടന്ന ക്യാമ്പില്‍ ചികില്‍സ തേടിയെത്തിയത്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് എന്നിവയുടെ രക്ഷാധികാരത്തില്‍ നടന്ന ക്യാമ്പിന്റെ മുഖ്യ പ്രായോജകര്‍ ഖത്തര്‍ ടെലികോം ആയിരുന്നു. 'ശുചിത്വം, ആരോഗ്യ സംരക്ഷണം' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന് മാര്‍ച്ച് 17 മുതല്‍ നടത്തിയ ശുചിത്വ ബോധവല്കരണ കാമ്പയിന്റെ സമാപനം കൂടിയായിരുന്നു മെഡിക്കല്‍ ക്യാമ്പ്.
ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സും മെഡിക്കല്‍ ക്യാമ്പിന്റെ മുഖ്യ രക്ഷാധികാരിയുമായ സഞ്ജീവ് കോഹ്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആസൂത്രണത്തോടെയുള്ള കൂട്ടായ്മയുടെ വിജയമാണ് തുടര്‍ച്ചയായ എട്ടാമത്തെ മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. സംരഭത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം .എ യുടെ ജനസേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
തൊഴിലാളികളുടെ രോഗനിര്‍ണ്ണയത്തിനുള്ള അവസരവും തുടര്‍ചികില്‍സക്കുള്ള പ്രചോദനവുമാണ് ക്യാമ്പെന്ന് എച്ച്. എം. സി. കാര്‍ഡിയാക് സര്‍ജറി വൈസ് ചെയര്മാന് ഡോ: അബ്ദുല്‍ വാഹിദ് അല്‍ മുല്ല പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായുള്ള മെഡിക്കല്‍ എക്സിബിഷന് ഉദ്ഘാടനവും അല്‍ മുല്ല നിര്‍വഹിച്ചു.എം. എ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റും ക്യാമ്പ് രക്ഷാധികാരിയുമായ ഡോ: സമീര്‍ കലന്തന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പ്രസിഡന്റും ക്യാമ്പ് സംഘാടക സമിതി ചെയര്‍മാനുമായ വി. ടി. അബ്ദുല്ലക്കോയ ആമുഖം നിര്‍വഹിച്ചു.
പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന തൊഴിലാളികളോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗമാണ് മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ജന. കണ്‍വീനര്‍ അബൂബക്കര്‍ പി. എം. നന്ദി പറഞ്ഞു. മുഹമ്മദ് മുഹ്യുദ്ദീന്‍ ഖിറാഅത്ത് നടത്തി. പ്രൊഫ. പി. വി. സെയ്ത് മുഹമ്മദ് ചടങ്ങ് നിയന്ത്രിച്ചു.
1500 രിയാലിന് താഴെ മാസവരുമാനമുള്ള ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യക്കാരായ 1300 ഓളം രോഗികള്‍ക്ക് വിശദമായ പരിശോധനയും 2000 ലധികം പേര്‍ക്ക് പ്രഷര്‍, ഷുഗര്‍ പരിശോധനയും നടത്തി. ഓര്‍ത്തോപീഡിക്, ഡയബറ്റിക്സ്, ബ്ളഡ് പ്രഷര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് രോഗികളെ പരിശോധിച്ചത്. . എം. എ, ഖത്തര്‍ പെട്രോളിയം, എച്ച്. എം. സി എന്നിവയില്‍ നിന്നുള്ള നൂറിലധികം ഡോക്ടര്‍മാരും 120 ല്‍പരം പാരാമെഡിക്കല്‍ സ്റാഫുമാണ് സേവനമനുഷ്ഠിച്ചത്.
എച്ച്. എം. സി.യുടെയും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെയും സഹകരണത്തോടെ ഇ. സി. ജി, അള്ട്രാസൌണ് ട് സ്കാനിംഗ്, കൊളസ്ട്രോള്‍, യൂറിന്‍ പരിശോധനയും നടന്നു. എച്ച്. എം. സി യില്‍ നിന്നും സ്വകാര്യ ഫാര്‍മസികളില്‍ നിന്നും സൌജന്യമായി ലഭിച്ച ഒരു ലക്ഷ ത്തിലധികം റിയാലിന്റെ മരുന്ന് വിതരണം ചെയ്തു.
കടുത്ത പ്രമേഹരോഗികള്‍ക്ക് ഗ്ളൂക്കോമീറ്റര്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിശോധനയില്‍ ഗുരുതരമായ രോഗം കണ് ടെത്തിയവരെ ഹമദ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തെരഞ്ഞെടുത്ത രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സൌജന്യമായി നല്‍കുകയും ഫോളോ അപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
ക്യാമ്പ് പവലിയനില്‍ സൌജന്യ രക്തപരിശോധനക്ക് ഖത്തര്‍ ഡയബറ്റിക് അസോസിയേഷന് സൌകര്യമൊരുക്കിയിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മൊബെയില്‍ രക്തബാങ്ക് അമ്പതിലധികം പേര്‍ക്ക് രക്തദാനത്തിന് അവസരമൊരുക്കി. അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍സിന്റെ സൌജന്യ നേത്ര പരിശോധനയുമുണ്ടായിരുന്നു. നിരവധി പേര്‍ക്ക് കണ്ണട സൌജന്യമായി നല്കി.
പവലിയനില്‍ ഒരുക്കിയ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് എക്സിബിഷന് ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. എം. ഇ. എസ്, ശാന്തിനികേതന്‍, ബിര്‍ള പബ്ളിക്, ഡി. പി. എസ് മോഡേണ്‍, ഡിയല് ഇന്ത്യന്‍ സ്കൂളിലെയും വെയില് കോര്‍ണല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എക്സിബിഷനില്‍ പങ്കെടുത്തത്. ഗതാഗത വകുപ്പ്, ഫ്രണ് ട്സ് ഓഫ് എന്‍വയോണ്‍മെന്റ് സെന്റര്‍, ഖത്തര്‍ ഗ്രീന്‍ സെന്റര്‍, ഇസ്ളാമിക് യൂത്ത് അസോസിയേഷന്, ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍, സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) എന്നിവയുടെ സ്റാളുകള്‍ ക്യാമ്പ് പവലിയനില്‍ പ്രവര്‍ത്തിച്ചു.
ആരോഗ്യ ബോധവല്കരണ ക്ളാസുകള്‍ ക്യാമ്പിലെ മുഖ്യ ഇനമായിരുന്നു. പ്രമേഹം ഇന്ന്, പകര്‍ച്ച വ്യാധികള്‍, അമിത വണ്ണവും ആരോഗ്യ പ്രശ്നങ്ങളും, കുത്തിവെപ്പ്, വന്ധ്യത സ്ത്രീകളില്‍, രക്ഷാകര്‍തൃ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ: മോഹനന് വി. കെ, ഡോ: ആന്റണി ജോര്‍ജ് ജോസഫ്, ഡോ: അബ്ദുല്‍ ഗഫൂര്‍ കുനിയില്‍, ഡോ: അബ്ദുറഷീദ്, ഡോ: സുജാത കൃഷ്ണകുമാര്‍, ഡോ: മുഹമ്മദ് ഹസന് പി.പി എന്നിവര്‍ ക്ളാസ് നടത്തി.
'ഹൃദയസ്തംഭനം നിമിഷങ്ങളുടെ വില' എന്ന തലക്കെട്ടില്‍ ഡോ: അബ്ദുറഷീദ്, ഡോ: ബിജു ഗഫൂര്‍ എന്നിവര്‍ നടത്തിയ വര്‍ക്ഷോപ്പ് ശ്രദ്ധേയമായി. ഹൃദയ സതംഭനത്തിന്റെ കാരണങ്ങളും പ്രതിരോധ വഴികളും വിശദീകരിച്ച പഠനക്ളാസില്‍ ഹൃദയാഘാതമുണ് ടാവുമ്പോള്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷകളും വിശദീകരിച്ചു. ഖത്തറിലെ ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച ട്രാഫിക് വകുപ്പിന്റെ പ്രദര്‍ശനവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.
രാവിലെ ഏഴ് മണി മുതല്‍ രാത്രി എഴ് വരെ മൂന്ന് സെഷനുകളായി നടന്ന ക്യാമ്പില്‍ ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്, ഇസ്ളാമിക് യൂത്ത് അസോസിയേഷന് വളണ്ടിയര്‍ സേവനമനുഷ്ഠിച്ചു.
1 comment:
ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷനും .എം. എ ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമായി. കുറഞ്ഞ വരുമാനക്കാരായ നാലായിരത്തോളം പേര്‍ക്ക് ഏകദിന ക്യാമ്പ് പ്രയോജനപ്പെട്ടു.
Post a Comment