Saturday, August 1, 2009

ഖത്തര്‍ കോടതികളില്‍ കേസുകളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ:ഖത്തര്‍ കോടതികളില്‍ കേസുകളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു. മധ്യപൂര്‍വ മേഖലയില്‍ ആദ്യമായാണ്‌ ഇത്തരം സംരംഭം. ഇതോടെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടിവന്നിരുന്ന സമയവും ഗണ്യമായി കുറഞ്ഞു. പുതിയ സംവിധാനം ആദ്യമായി നടപ്പിലാക്കുന്ന ബഹുമതി ഖത്തറിലെ പ്രമുഖ നിയമ സ്ഥാപനമായ ജുമാ നാസര്‍ എ. അല്‍ കാബിക്കാണ്‌.

കഴിഞ്ഞ ആഴ്ചയിലാണ് ആദ്യകേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. പുതിയ സംവിധാനത്തിലൂടെ കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്യാനും പുരോഗതിയറിയാനും വിധിയുടെ പകര്‍പ്പ്‌ സ്വീകരിക്കാനും സാധിക്കും. നിയമമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണു സേവനം ലഭ്യമാകുക.

1 comment:

Unknown said...

ഖത്തര്‍ കോടതികളില്‍ കേസുകളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു. മധ്യപൂര്‍വ മേഖലയില്‍ ആദ്യമായാണ്‌ ഇത്തരം സംരംഭം. ഇതോടെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടിവന്നിരുന്ന സമയവും ഗണ്യമായി കുറഞ്ഞു. പുതിയ സംവിധാനം ആദ്യമായി നടപ്പിലാക്കുന്ന ബഹുമതി ഖത്തറിലെ പ്രമുഖ നിയമ സ്ഥാപനമായ ജുമാ നാസര്‍ എ. അല്‍ കാബിക്കാണ്‌.