Saturday, August 1, 2009

പണമയക്കുമ്പോള്‍ ഈ‍ടാക്കുന്ന തുക ഖത്തര്‍ കുറച്ചു

ദോഹ:വിദേശരാജ്യങ്ങളിലേക്കു പണമയക്കുമ്പോള്‍ ഈ‍ടാക്കുന്ന തുക ഖത്തര്‍ നാഷനല്‍ ബാങ്ക്‌ കുറച്ചു. ബാങ്കിന്റെ ഇ-ബാങ്കിങ്‌ സംവിധാനമായ ഇൌ‍സിലൈഫ്‌ വഴി പണമയയ്ക്കുമ്പോഴാണ്‌ ട്രാന്‍സ്ഫര്‍ ഫീ 60 ശതമാനത്തോളം കുറയുക.

ബാങ്കിന്റെ സേവനങ്ങള്‍ക്ക്‌ ഈടാക്കുന്ന ഫീസ്‌, താരിഫ്‌ നിരക്കുകളില്‍ വരുത്തുന്ന വന്‍ ഇളവിന്റെ ഭാഗമായാണിത്‌. ഓ‍ണ്‍ലൈന്‍ ബാങ്കിങ്‌ വ്യാപകമാക്കുന്നതിനും നിലവില്‍ നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനുമാണു പുതിയ ഇളവുകള്‍.

വിവിധ ബ്രാഞ്ചുകളില്‍ നിന്നു ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ മുതലായ രീതികളില്‍ വിദേശരാജ്യങ്ങളിലെ ഖത്തര്‍ നാഷനല്‍ ബാങ്ക്‌ അക്കൗണ്ടുകളിലേക്കു പണമയക്കുന്നതിന്‌ ഈടാക്കിയിരുന്ന തുക

25% കുറച്ചിരുന്നു. ബാങ്കിന്റെ കറന്റ്‌, സേവിങ്ങ്സ്‌, സേവിങ്ങ്സ്‌ പ്ലസ്‌ തുടങ്ങിയ അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്‌ നിക്ഷേപത്തിന്‌ ഈടാക്കിയിരുന്ന തുകയും ഇതിനിടെ നിര്‍ത്തലാക്കിയിരുന്നു.

1 comment:

Unknown said...

വിദേശരാജ്യങ്ങളിലേക്കു പണമയക്കുമ്പോള്‍ ഈ‍ടാക്കുന്ന തുക ഖത്തര്‍ നാഷനല്‍ ബാങ്ക്‌ കുറച്ചു. ബാങ്കിന്റെ ഇ-ബാങ്കിങ്‌ സംവിധാനമായ ഇൌ‍സിലൈഫ്‌ വഴി പണമയയ്ക്കുമ്പോഴാണ്‌ ട്രാന്‍സ്ഫര്‍ ഫീ 60 ശതമാനത്തോളം കുറയുക.