Friday, August 7, 2009

നഗരപരിഷ്‌കരണം:മുഷയിരിബ് നിവാസികള്‍ ദുരിതത്തില്‍

ദോഹ:നഗരപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ദോഹയുടെ ഹൃദയഭാഗമായ ഷാരെ മുഷയിരിബിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിനു വിദേശികള്‍ക്ക് പാര്‍പ്പിട സൗകര്യമില്ലാതായി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒട്ടേറെ വാണിജ്യസ്ഥാപനങ്ങളും മറ്റു പല സ്ഥലത്തേക്കും മറ്റപ്പെട്ടു.ബാക്കിയുള്ളവ മാറ്റിസ്ഥാപിക്കുന്ന തിരക്കിലുമാണ്‌

അയ്യായിരത്തിനും ഏഴായിരത്തിനുമിടയില്‍ സാധാരണ തൊഴിലാളികള്‍ താമസിക്കുന്ന വീടുകളും ഫ്‌ളാറ്റുകള്‍ ബുള്‍ഡോസറിന്റെ വരവോടെ തകര്‍ന്നമരുന്ന കാഴ്ച്ചയാണ്‌ ഈ മേഘലയില്‍ കാണുന്നത്.

സമീപ മേഘലകളിലും ഒഴിഞ്ഞുപോകാനുള്ള അന്തിമശാസന അധികൃതര്‍ നല്‍കിക്കഴിഞ്ഞു. പല കെട്ടിടങ്ങളും ഏത് സമയവും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന അവസ്ഥയിലാണ്.

വീട്ടുവാടക അല്പം കുറഞ്ഞ സാഹചര്യം നിലവിലുള്ളതിഞ്ഞാല്‍ ഇവിടെ നിന്ന് മാറുന്ന ആളുകള്‍ക്ക് താമസസൗകര്യം തേടല്‍ സ്വല്പം ആശ്വാസമേകിയിട്ടുണ്ട്.

ദോഹയിലെ ഏറ്റവും പഴയ വാണിജ്യകേന്ദ്രമായ ഇവിടം ഖത്തറിലെ ഇലക്ട്രിക്, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വാണിജ്യകേന്ദ്രമാണ്.

നൂറുകണക്കിനു ഷോപ്പുകളാണിവിടെയുള്ളത്. പൊളിച്ചുനീക്കുന്നതോടെ ഇത്തരം കടകളെല്ലാം പട്ടണത്തിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടിവരും.

ഇതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഉപഭോക്താക്കളായിരിക്കും.

1 comment:

Unknown said...

നഗരപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ദോഹയുടെ ഹൃദയഭാഗമായ ഷാരെ മുഷയിരിബിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിനു വിദേശികള്‍ക്ക് പാര്‍പ്പിട സൗകര്യമില്ലാതായി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒട്ടേറെ വാണിജ്യസ്ഥാപനങ്ങളും മറ്റു പല സ്ഥലത്തേക്കും മറ്റപ്പെട്ടു.ബാക്കിയുള്ളവ മാറ്റിസ്ഥാപിക്കുന്ന തിരക്കിലുമാണ്‌