Thursday, August 20, 2009

പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി

ദോഹ:പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. ആരാധനാലയങ്ങള്‍ നവീകരിച്ചും മറ്റുമാണ് മതകാര്യ വിഭാഗവും പുണ്യ മാസത്തെ വരവേല്‍ക്കുന്നത്.

പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍. ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.

ഖുത്തുബ പരിഭാഷകന്‍ റമസാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ പേരെ സ്വീകരിക്കാനുള്ള സംവിധാനങ്ങളും പലയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള നോമ്പുതുറയും പ്രഭാഷണങ്ങളുമാണ് മറ്റ് പ്രധാന പരിപാടികള്‍. ഖത്തറില്‍ ഇപ്രാവശ്യവും വിവിധ മത സംഘടകളും പ്രഭാഷണങ്ങളും നിശാക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

വ്രതത്തിലൂടെയും അനുബന്ധ കര്‍മങ്ങളിലൂടെയും ശരീരത്തെയും ആത്മാവിനെയും സംസ്കരിച്ചെടുക്കുകയാണ് വിശ്വാസികള്‍. ജോലി സമയത്തിലും കുറവുണ്ട്. ഖത്തറില്‍ രണ്ട് മണിക്കൂറാണ് ഇളവ്. റസ്റ്ററന്റുകള്‍ പകല്‍ സമയത്ത് അടച്ചിടും. എന്നാല്‍ വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ഉപാധികളോടെ അനുമതി നല്‍കിയീടുണ്ട്.

1 comment:

Unknown said...

പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. ആരാധനാലയങ്ങള്‍ നവീകരിച്ചും മറ്റുമാണ് മതകാര്യ വിഭാഗവും പുണ്യ മാസത്തെ വരവേല്‍ക്കുന്നത്.