Saturday, January 16, 2010

ഖത്തര്‍ മലയാളിക്ക് പുരസ്കാരം



ദോഹ: കേരള ടെലിവിഷന്‍ പ്രേക്ഷകസമിതി പ്രഖ്യാപിച്ച 'എന്‍.പി.സി.കേര സോപ്സ് കാഴ്ച' ടെലിവിഷന്‍ പുരസ്കാരങ്ങളില്‍ മികച്ച ഹോംഫിലിം സംവിധായകനുള്ള അവാര്‍ഡ് ഖത്തര്‍ മലയാളിയായ സയ്യിദ് ജിഫ്രിക്ക് ലഭിച്ചു.

'ഗുലുമാല്‍ കല്ല്യാണം' എന്ന ടെലിഫിലിം സംവിധാന ചെയ്തതാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.

വയനാട് മുട്ടില്‍ പിലാക്കൂട്ട് മുത്തുകോയ തങ്ങള്‍- ആയിഷ ദമ്പതികളുടെ മകനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തറിലെ എന്‍.ഐ.ജി.പിയില്‍ സെയില്‍സ് കോ-ഓര്‍ഡിനേറ്ററാണ്. എട്ടുവര്‍ഷത്തോളം കോഴിക്കോട് പരസ്യചിത്ര സംവിധാനരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.

പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 3ന് കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

1 comment:

Unknown said...

കേരള ടെലിവിഷന്‍ പ്രേക്ഷകസമിതി പ്രഖ്യാപിച്ച 'എന്‍.പി.സി.കേര സോപ്സ് കാഴ്ച' ടെലിവിഷന്‍ പുരസ്കാരങ്ങളില്‍ മികച്ച ഹോംഫിലിം സംവിധായകനുള്ള അവാര്‍ഡ് ഖത്തര്‍ മലയാളിയായ സയ്യിദ് ജിഫ്രിക്ക് ലഭിച്ചു.