Friday, April 30, 2010

ഖത്തറില്‍ മയക്കുമരുന്ന്‌കേസില്‍ പിടിച്ച നിരപരാധിയായ മലയാളി മോചിതനായി

ദോഹ: മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുകയായിരുന്ന മലയാളി യുവാവ്,തൃശൂ‍ര്‍ ജില്ലയിലെ മാളയ്ക്കടുത്ത് മാമ്പ്രസ്വദേശി തുരുത്തിപ്പുറം അഷ്‌റഫിന്റെ മകന്‍ ഷഫീഖ് (29) നെ ഖത്തര്‍ ക്രിമിനല്‍ കോടതി നിരപരാധിയാണെന്ന് കണ്ട് വെറുതെവിട്ടു.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖത്തറിലെ ഒരുവീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഷഫീഖ്. വീട്ടില്‍ ജോലി തുടരുന്നതില്‍ ബുദ്ധിമുട്ട് തോന്നിയ യുവാവ് വീട്ടില്‍ നിന്നും ഒളിച്ചോടി.

ഷഹാനിയയിലുള്ള മറ്റൊരു അറബിയുടെ വീട്ടില്‍ ജോലികിട്ടി. ആ വീട്ടിലുണ്ടായിരുന്ന സ്ഥിരം വേലക്കാരന്‍ ലീവില്‍ പോകുന്നതിനു പകരക്കാരനായതി താത്കാലികമായിട്ടാണ് യുവാവ് ജോലിക്ക് കയറിയത്. ആ വീട്ടില്‍ മയക്കുമരുന്ന് വില്പനയുള്ള വിവരം ഷഫീഖ് അറിഞ്ഞിരുന്നില്ല. അവന്‍ താമസിച്ച വേലക്കാരുടെ മുറിയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

അതിനിടെ മയക്കുമരുന്ന് വില്പന നടത്തുന്ന വിവരം ലഭിച്ച നാര്‍ക്കോട്ടിക്ക് വിഭാഗം വീട്ടില്‍ തിരച്ചില്‍ നടത്തി സാധനങ്ങള്‍ സഹിതം അറബിയെയും വേലക്കാരനായിരുന്ന ഷഫീഖിനെയും പിടികൂടി. തുടര്‍ന്ന് മൂന്നുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയായിരുന്നു.

ഷഫീഖിന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ മനംനൊന്ത് കഴിയുന്ന മാതാപിതാക്കള്‍ അയച്ചകത്ത് ദോഹ സന്ദര്‍ശനവേളയില്‍ അന്നത്തെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് സാമൂഹ്യ പ്രവര്‍ത്തകനും ഷഫീഖിന്റെ നാട്ടുകാരനുമായ നൗഷാദ് കെ.എം.സി.സി. നേതാക്കളുമായി ബന്ധപ്പെട്ട് കൈമാറിയിരുന്നു.

അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫിന്റെ സഹകരണത്തോടെ ഷഫീഖിനെ മോചിപ്പിക്കാന്‍ നടന്ന ശ്രമങ്ങള്‍ വിജയിച്ചില്ല. ഒരുവേള ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തിലെടുക്കാനാരും ധൈര്യപ്പെടാത്തത് കാരണം തടവില്‍ തന്നെ കഴിയുകയായിരുന്നു.

അഡ്വ. നിസ്സാര്‍ കോച്ചേരി നടത്തിയ കേസിനൊടുവിലാണ് മയക്കുമരുന്ന്‌കേസില്‍ പിടിച്ച ഷെഫീഖ് മോചിതനായത്.സ്വദേശിയായ വിട്ടുകാരന് മൂന്ന് വര്‍ഷം തടവ്ശിക്ഷയും വിധിച്ചു.

2 comments:

Unknown said...

മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുകയായിരുന്ന മലയാളി യുവാവ്,തൃശൂ‍ര്‍ ജില്ലയിലെ മാളയ്ക്കടുത്ത് മാമ്പ്രസ്വദേശി തുരുത്തിപ്പുറം അഷ്‌റഫിന്റെ മകന്‍ ഷഫീഖ് (29) നെ ഖത്തര്‍ ക്രിമിനല്‍ കോടതി നിരപരാധിയാണെന്ന് കണ്ട് വെറുതെവിട്ടു.

കൂതറHashimܓ said...

അല്‍ഹംദുലില്ലാഹ്