Wednesday, April 28, 2010
ബിഡ് ഖത്തര്‍ ഫുട്‌ബോള്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വമരുളാനുള്ള ഖത്തറിന്റെ മോഹം സഫലീകരിക്കാന്‍ രൂപംനല്‍കിയ 2022 ബിഡ് ഖത്തര്‍ കമ്മിറ്റി ഫുട്‌ബോളിലുള്ള ഖത്തറിന്റെ താല്പര്യം സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
ഖത്തറിന്റെ ഫുട്‌ബോള്‍ അഭിനിവേശവുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകളാണ് അയയേ്ക്കണ്ടത്. അമേച്വര്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ഖത്തറിലെ കഴിഞ്ഞകാലജീവിതത്തില്‍ ക്ലബ് മത്സരങ്ങള്‍ കളിക്കാരും ഫുട്‌ബോളുമായുള്ള ബന്ധം, ഫുട്‌ബോളിലെ വ്യക്തിത്വങ്ങള്‍, ആരാധകരും കളിയുമായുള്ള ബന്ധം തുടങ്ങിയ ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിക്കുന്നത്. ഖത്തറിന്റെ ഫുട്‌ബോള്‍സംസ്‌കാരം പ്രതിഫലിപ്പിക്കാനാണീ മത്സരമെന്ന് ഖത്തര്‍ ബിഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നാസ്സര്‍ ഫാഹദ് അല്‍ ഖാത്തര്‍ പറഞ്ഞു.ഒന്നാംസമ്മാനം 10,000 റിയാലും രണ്ടാംസ്ഥാനക്കാരന് 5000 റിയാലും മൂന്നാംസ്ഥാനക്കാരന് 3000 റിയാലും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 350 റിയാലിന്റെ വൗച്ചര്‍ ലഭിക്കും. ഖത്തര്‍ ബിഡ്‌ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.
തിരഞ്ഞെടുക്കപ്പെടുന്ന 22 ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ www.qatar2022bid.com/photocomp ല്‍ സന്ദര്‍ശിക്കുക.
Subscribe to:
Post Comments (Atom)
1 comment:
2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വമരുളാനുള്ള ഖത്തറിന്റെ മോഹം സഫലീകരിക്കാന്‍ രൂപംനല്‍കിയ 2022 ബിഡ് ഖത്തര്‍ കമ്മിറ്റി ഫുട്‌ബോളിലുള്ള ഖത്തറിന്റെ താല്പര്യം സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
Post a Comment