Wednesday, May 26, 2010

സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍ : സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍

ദോഹ : ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതില്‍ സ്കൂള്‍ മാനേജ് മെന്‍റ് കുറ്റക്കാരാണെന്ന് സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി.

സ്കൂള്‍ മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും ഇതിന് കടുത്ത ശിക്ഷയായിരിക്കും നല്‍കുകയെന്നും കൗണ്‍സില്‍ അറിയിച്ചു.

സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അന്വേഷണത്തിന് ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നും കൗണ്‍സില്‍ അറിയിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിനിയായ കെ. ജി. വിദ്യാര്‍ത്ഥിനി മരിച്ചത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതില്‍ സ്കൂള്‍ മാനേജ് മെന്‍റ് കുറ്റക്കാരാണെന്ന് സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി.