Sunday, June 20, 2010

കോവിലന്‍ ജീവിത യാഥാര്‍ഥ്യങ്ങളുടെ എഴുത്തുകാരന്‍: കെ.ആര്‍. മോഹനന്‍


ദോഹ: ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങള്‍ പരിചയപ്പെടുത്തിയ സാഹിത്യകാരനാണ് കോവിലനെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാ സാഹിത്യവേദി സംഘടിപ്പിച്ച കോവിലന്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിശപ്പ്', സ്ത്രീ അനുഭവിക്കുന്ന വ്യഥകള്‍ എന്നിവ കോവിലന്‍ സര്‍ഗാത്മകമായി ആവിഷ്കരിച്ചു. വിവാദങ്ങളില്‍നിന്നും മാധ്യമ ജാടകളില്‍നിന്നും വിട്ടുനിന്ന അദ്ദേഹം പുരോഗമന സാഹിത്യവുമായി ഒട്ടിനില്‍ക്കാതെ എന്നാല്‍ അതിനെ അവഗണിക്കാത്ത എഴുത്തുകാരനാണെന്നും കെ.ആര്‍. മോഹനന്‍ പറഞ്ഞു. അറയ്ക്കല്‍ ഖാലിദ് അധ്യക്ഷത വഹിച്ചു. കാല്‍പനികതയുടെ കെട്ടുപാടുകളില്ലാതെ രചന നടത്തിയ എഴുത്തുകാരനാണ് കോവിലനെന്ന് അദ്ദേഹം പറഞ്ഞു.

കോവിലനെക്കുറിച്ച് എം.എ. റഹ്മാന്‍ തയാറാക്കിയ 'കോവിലന്‍ എന്റെ അച്ഛാച്ചന്‍' എന്ന ഡോക്യുമെന്ററിയുടെ നിര്‍മാതാവ് പി.പി. രാമചന്ദ്രന്‍ കോവിലനുമായി അദ്ദേഹത്തിനുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. അബ്ദുല്‍ അസീസ് നല്ലവീട്ടില്‍, അബ്ദുല്‍ അസീസ് കൂളിമുട്ടം, സോമന്‍ പൂക്കാട്, ഫസലുറഹ്മാന്‍ കൊടുവള്ളി, വി.കെ.എം. കുട്ടി, മുഹമ്മദ് കോയ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.

റഫീഖ് മേച്ചേരി സ്വാഗതവും എ.വി.എം ഉണ്ണി സമാപനവും നടത്തി. കോവിലന്‍ എന്റെ അച്ഛാച്ചന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. എം.ടി. നിലമ്പൂര്‍, ലജിത്, അബ്ദുല്‍ റഷീദ്, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

1 comment:

Unknown said...

ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങള്‍ പരിചയപ്പെടുത്തിയ സാഹിത്യകാരനാണ് കോവിലനെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാ സാഹിത്യവേദി സംഘടിപ്പിച്ച കോവിലന്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.