ദോഹ : കലാകാരുടെയും സാഹിത്യകാരുടെയും സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് മുദ്രാവാക്യം വിളിയിലൂടെയും പ്രസ്താവന ഇറക്കലിലൂടെയുമല്ലെന്നും അവര്‍ സമൂഹത്തോടുള്ള ബാധ്യത നിര്‍വഹിക്കേണ്ടത് അവരുടെ സര്‍ഗസൃഷ്ടികളിലുടെയാണെന്നും അക്‌ബര്‍ കക്കട്ടില്‍ പറഞ്ഞു.
ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി റീഡേഴ്സ് ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത സമൂഹത്തില്‍ പടര്‍ത്തുകയാണെന്നും ചുരുക്കം ചിലരുടെ ചെയ്തികളുടെ പേരില്‍ സമൂഹത്തെ മുഴുവന്‍ തീവ്രവാദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം നമ്മള്‍ ലൈവായിരിക്കുക എന്നതായിരുക്കുന്നു സാമൂഹിക, സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
കരീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.ടി. നിലമ്പൂര്‍ , സോമന്‍ പൂക്കാട്, അബ്ദുല്‍ അസീസ് നല്ല വീട്ടീല്‍ , മുഹമ്മദ് കോയ, അബ്ദുല്‍ അസീസ് കൂളിമുട്ടം, റഫീഖുദ്ദീന്‍ പാലേരി, വി.കെ.എം. കുട്ടി, ജൌഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് മേച്ചേരി സ്വാഗതവും മുഹമ്മദ് പാറക്കടവ് സമാപന പ്രസംഗവും നടത്തി.
1 comment:
കലാകാരുടെയും സാഹിത്യകാരുടെയും സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് മുദ്രാവാക്യം വിളിയിലൂടെയും പ്രസ്താവന ഇറക്കലിലൂടെയുമല്ലെന്നും അവര്‍ സമൂഹത്തോടുള്ള ബാധ്യത നിര്‍വഹിക്കേണ്ടത് അവരുടെ സര്‍ഗസൃഷ്ടികളിലുടെയാണെന്നും അക്‌ബര്‍ കക്കട്ടില്‍ പറഞ്ഞു.
Post a Comment