ദോഹ: ആറു വര്‍ഷത്തിനിടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ ജനസംഖ്യ ഇരട്ടിയായി. പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പ്രവാസികള്‍ ഉള്‍പ്പടെയുള്ള ജനസംഖ്യ 17 ലക്ഷത്തിനടുത്താണ്‍. വര്‍ഷാവസാനത്തോടെ ഇതു 18 ലക്ഷമാകുമെന്നും 2013ല്‍ ഇത് 20 ലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ സെന്‍സസ്സ് ബോര്‍ഡ് പ്രതിനിധി പറഞ്ഞു. എന്നാല്‍ ഇതില്‍ സ്വദേശികള്‍ രണ്ടു ലക്ഷം മാത്രമാണ്.
വര്‍ധിക്കുന്ന ജനസംഖ്യ സാമ്പത്തിക വളര്‍ച്ചയെയും സഹായിക്കുന്നതായാണു റിപ്പോര്‍ട്ട്. പ്രകൃതി വാതകത്തിന്റെ ഉല്‍പാദനത്തോടെ മികച്ച സാമ്പത്തിക വളര്‍ച്ച നേടാന്‍ ഖത്തറിനായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍ തേടിയെത്തുന്ന പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയാണു സാമ്പത്തിക വളര്‍ച്ചയ്ക്കു മുഖ്യ കാരണമായി കണക്കാക്കുന്നത്. 2004നെ അപേക്ഷിച്ചു കെട്ടിടങ്ങളുടെ എണ്ണം 146 ശതമാനമായി വര്‍ധിച്ചു. 5.3 എന്ന തോതില്‍ വാര്‍ഷിക ജനസംഖ്യ വര്‍ധനയാണു പ്രതീക്ഷിക്കുന്നതെന്നു സാമ്പത്തിക വിദഗ്ധര്‍ അറിയിച്ചു.
1 comment:
ആറു വര്‍ഷത്തിനിടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ ജനസംഖ്യ ഇരട്ടിയായി. പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പ്രവാസികള്‍ ഉള്‍പ്പടെയുള്ള ജനസംഖ്യ 17 ലക്ഷത്തിനടുത്താണ്‍. വര്‍ഷാവസാനത്തോടെ ഇതു 18 ലക്ഷമാകുമെന്നും 2013ല്‍ ഇത് 20 ലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ സെന്‍സസ്സ് ബോര്‍ഡ് പ്രതിനിധി പറഞ്ഞു. എന്നാല്‍ ഇതില്‍ സ്വദേശികള്‍ രണ്ടു ലക്ഷം മാത്രമാണ്.
Post a Comment