ദോഹ: ദോഹ മെട്രോയുടെ ആദ്യ ഭൂഗര്‍ഭ സ്റ്റേഷന് നിര്‍മാണം തുടങ്ങി. ദോഹ രാജ്യാന്തര വിമാനത്താവളത്തെ സിറ്റിയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ റയില്‍ പദ്ധതി.
മോട്ട് മക്ഡൊണാള്‍ഡ് രാജ്യാന്തര മാനേജ്മെന്റ് എന്‍ജിനീയറിങ് കണ്സല്റ്റന്സിയാണു പദ്ധതിയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. 1.3 കിലോമീറ്റര്‍ തുരങ്കത്തിലൂടെയുള്ള റയില്‍പ്പാതയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്.
2011ല്‍ ആദ്യ സ്റ്റേഷന്റെ പണി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് കണ്‍സല്‍റ്റന്‍സി പ്രതിനിധികള്‍ പറഞ്ഞു. ദോഹയിലെ ഗതാഗത പ്രശ്നങ്ങള്‍ക്കു മെട്രോ റയില്‍ വരുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് അധികൃതര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
2 comments:
ദോഹ മെട്രോയുടെ ആദ്യ ഭൂഗര്‍ഭ സ്റ്റേഷന് നിര്‍മാണം തുടങ്ങി. ദോഹ രാജ്യാന്തര വിമാനത്താവളത്തെ സിറ്റിയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ റയില്‍ പദ്ധതി.
നമ്മുടെ നാട്ടില്‍ ഇതൊക്കെ ഇനി എന്നാണാവോ?
Post a Comment