Tuesday, July 27, 2010

ഊര്‍ജ, വ്യവസായമേഖലകളില്‍ സ്വദേശി നിയമനങ്ങള്‍ മൂന്നിരട്ടി


ദോഹ: സ്വദേശിവല്‍ക്കരണ നടപടികളുടെ ഫലമായി പത്തു വര്‍ഷത്തിനിടെ ഖത്തറില്‍ ഊര്‍ജ, വ്യവസായ മേഖലകളില്‍ സ്വദേശി നിയമനം മൂന്നിരട്ടി വര്‍ധിച്ചതായി കണക്ക്. 2000 മുതലുള്ള കണക്കു പ്രകാരം ഈ മേഖലകളില്‍ 9,000 ഖത്തര്‍ പൌരന്മാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അവലോകന യോഗത്തില്‍ അറിയിച്ചു.

നാല്‍പതു കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഊര്‍ജ, വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ ആധ്യക്ഷ്യം വഹിച്ചു. പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക വളര്‍ച്ചയ്ക്കിടയിലും സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനായതില്‍ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.തൊഴിലവസരങ്ങള്‍ യുവാക്കളെ അറിയിക്കാനും ജോലിക്കാര്‍ക്കു വിദഗ്ധ പരിശീലനം നല്‍കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഊര്‍ജ, വ്യവസായ രംഗങ്ങളില്‍ പകുതി തസ്തികകളിലും സ്വദേശികളെ നിയമിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സ്വദേശിവല്‍ക്കരണ നടപടികളുടെ ഫലമായി പത്തു വര്‍ഷത്തിനിടെ ഖത്തറില്‍ ഊര്‍ജ, വ്യവസായ മേഖലകളില്‍ സ്വദേശി നിയമനം മൂന്നിരട്ടി വര്‍ധിച്ചതായി കണക്ക്. 2000 മുതലുള്ള കണക്കു പ്രകാരം ഈ മേഖലകളില്‍ 9,000 ഖത്തര്‍ പൌരന്മാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അവലോകന യോഗത്തില്‍ അറിയിച്ചു.