Monday, July 12, 2010

യൂസേഴ്സ് ഫീ: തീരുമാനം പുനഃപരിശോധിക്കണം : സി.കെ. മേനോന്‍

ദോഹ: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നു യൂസേഴ്സ് ഫീ ഇൌടാക്കാനുളള തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചു നോര്‍ക്ക-റൂട്സ് ഡയറക്ടറും പത്മശ്രീ അവാര്‍ഡ് ജേതാവുമായ സി.കെ. മേനോന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനു നിവേദനം നല്‍കി. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോകുന്ന ആയിരക്കണക്കിനു സാധാരണക്കാരായ തൊഴിലാളികളും മറ്റും പോക്കുവരവിനു തിരുവനന്തപുരം വിമാനത്താവളത്തെയാണു പ്രധാനമായും ആശ്രയിക്കുന്നത്. 


തുച്ഛമായ വേതനത്തില്‍ ജോലിയെടുക്കുന്ന ഇത്തരക്കാര്‍ക്കു യൂസേഴ്സ് ഫീസ് ഏര്‍പ്പെടുത്തുന്നതോടെ ഭാരിച്ച തുക അടയ്ക്കല്‍ പ്രയാസമാകും. രണ്ടു കുട്ടികളെയുമായി ഗള്‍ഫ് യാത്ര നടത്തുന്ന മാതാപിതാക്കള്‍ക്കു 3000 രൂപ യൂസേഴ്സ് ഫീയായി നല്‍കേണ്ടിവരുന്നതു ന്യായീകരിക്കാനാവില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

2 comments:

Unknown said...

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നു യൂസേഴ്സ് ഫീ ഇൌടാക്കാനുളള തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചു നോര്‍ക്ക-റൂട്സ് ഡയറക്ടറും പത്മശ്രീ അവാര്‍ഡ് ജേതാവുമായ സി.കെ. മേനോന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനു നിവേദനം നല്‍കി. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോകുന്ന ആയിരക്കണക്കിനു സാധാരണക്കാരായ തൊഴിലാളികളും മറ്റും പോക്കുവരവിനു തിരുവനന്തപുരം വിമാനത്താവളത്തെയാണു പ്രധാനമായും ആശ്രയിക്കുന്നത്.

ഷൈജൻ കാക്കര said...

ഇതുമായി ബദ്ധപ്പെട്ട്‌ ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു, അതിന്റെ ലിങ്ക് താഴെ...

http://georos.blogspot.com/2010/05/blog-post_15.html

എയർപോർട്ടിലെ മരതണലിൽ ഒരു വീമാനം കൊണ്ടുവന്ന്‌ നിറുത്തി ആളെ കയറ്റിപോകുന്നതിന്‌ വീമാനമുതലാളിമാരിൽ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ എയർപ്പോർട്ടുകാർ കാശ്‌ വാങ്ങുന്നുണ്ട്‌. പിന്നെ എന്തിനാ യൂസ്സേർസ്സ്‌ ഫീ നേരിട്ട്‌ വാങ്ങുന്നതെന്ന്‌ കാക്കര ആരോട്‌ ചോദിക്കാൻ? പ്രത്യേകിച്ച്‌ ചോദിക്കാനും പറയാനുമില്ലാത്ത വർഗ്ഗത്തേയാണല്ലൊ യൂസ്സേർസ്സ്‌ ഫീ ബാധിക്കുക.