Saturday, August 28, 2010

കായംകുളം ,രത്‌നഗിരി താപനിലയത്തില്‍ ഖത്തര്‍ പെട്രോളിയത്തിന് 20 ശതമാനം ഓഹരി : എന്‍ ‍.ടി.പി.സി


ദോഹ: ഇന്ത്യയിലെ ദേശീയ താപനിലയ കോര്‍പറേഷന്‍ (എന്‍ ‍.ടി.പി.സി) കീഴിലുള്ള കായംകുളം താപനിലയത്തില്‍ ഖത്തര്‍ പെട്രോളിയത്തിന് 20 ശതമാനം ഓഹരിപങ്കാളിത്തം അനുവദിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച കരാര്‍ വൈകാതെ ഒപ്പുവെക്കുമെന്ന് എന്‍ .ടി.പി.സി വൃത്തങ്ങള്‍ അറിയിച്ചു.

എന്‍ ‍.ടി.പി.സിയുടെ വാതകാധിഷ്ഠിത താപനിലയങ്ങള്‍ക്ക് ഇന്ധനലഭ്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കായംകുളം, മഹരാഷ്ട്രയിലെ രത്‌നഗിരി എന്നീ താപനിലയങ്ങളില്‍ ഖത്തര്‍ പെട്രോളിയത്തിന് ഓഹരിപങ്കാളിത്തം അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലുള്ള കായംകുളം, രത്‌നഗിരി താപനിലയങ്ങള്‍ ഇന്ധനാവശ്യത്തിന് പ്രധാനമായും ദ്രവീകൃത പ്രകൃതിവാകതത്തെയാണ് (എല്‍ .എന്‍ .ജി) ആശ്രയിക്കുന്നത്. എല്‍ ‍.എന്‍ ‍.ജി ഉല്‍പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഖത്തറിന് ഓഹരിപങ്കാളിത്തം അനുവദിക്കുന്നതിന് പകരമായി രണ്ട് താപനിലയങ്ങള്‍ക്കും ആവശ്യമായ എല്‍ ‍.എന്‍ .ജിയുടെ ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

1 comment:

Unknown said...

ഇന്ത്യയിലെ ദേശീയ താപനിലയ കോര്‍പറേഷന്‍ (എന്‍ ‍.ടി.പി.സി) കീഴിലുള്ള കായംകുളം താപനിലയത്തില്‍ ഖത്തര്‍ പെട്രോളിയത്തിന് 20 ശതമാനം ഓഹരിപങ്കാളിത്തം അനുവദിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച കരാര്‍ വൈകാതെ ഒപ്പുവെക്കുമെന്ന് എന്‍ .ടി.പി.സി വൃത്തങ്ങള്‍ അറിയിച്ചു.