Sunday, August 29, 2010

സക്തികള്‍ ജീവിതതാളം തെറ്റിക്കും: അബ്ദുല്‍ഹമീദ് വാണിയമ്പലം


ദോഹ: ആസക്തികള്‍ ജീവിതതാളം തെറ്റിക്കുന്നവയാണെന്നും ഇതില്‍ നിന്നും മുക്തിനേടാന്‍ നോമ്പ് സഹായിക്കുന്നുവേന്നും ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ഹമീദ് വാണിയമ്പലം പറഞ്ഞു.

ഇച്ഛയുടെ ശിക്ഷണത്തിലൂടെ തിന്‍മകളില്‍നിന്ന് വിട്ടുനില്‍ക്കാനും ഉത്കൃഷ്ട മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും സാധിക്കുന്നു. നോമ്പനുഷ്ഠിച്ച് ദൈവത്തോടടുക്കുന്ന വിശ്വാസി വിശപ്പും ദാഹവും അറിഞ്ഞ് സമസൃഷ്ടികളിലേക്കിറങ്ങിവരുന്നു. മനുഷ്യര്‍ക്കുവേണ്ടി, ദൈവമാര്‍ഗത്തില്‍ ചെലവഴിച്ചതാണ് മിച്ചമുള്ള സമ്പത്ത് എന്ന പ്രവാചക വചനം വിശ്വാസിയെ കൂടുതല്‍ ഉദാരനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്.സി.സി. കലാസാഹിത്യവേദി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റംസാന്‍ സന്ദേശം നല്‍കുകയായിരുന്നു അബ്ദുല്‍ഹമീദ് വാണിയമ്പലം. കലാസാഹിത്യവേദി എക്‌സിക്യുട്ടീവ് അംഗം എ. സുഹൈല്‍ സ്വാഗതം പറഞ്ഞു.

1 comment:

Unknown said...

ആസക്തികള്‍ ജീവിതതാളം തെറ്റിക്കുന്നവയാണെന്നും ഇതില്‍ നിന്നും മുക്തിനേടാന്‍ നോമ്പ് സഹായിക്കുന്നുവേന്നും ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ഹമീദ് വാണിയമ്പലം പറഞ്ഞു.