Tuesday, August 17, 2010

ഹജ്ജ് : ഖത്തറില്‍ 6000 പേര്‍ രജിസ്റ്റര്‍ ചെയ്തു.

ദോഹ: ജൂലൈ പതിനെട്ടിന് ആരംഭിച്ച ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് മുഖേനയുള്ള ഹജ്ജ് രജിസ്‌ട്രേഷനില്‍ ഇതുവരെ സ്വദേശികളും വിദേശികളുമടക്കം 6000ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

രജിസ്‌ട്രേഷന്‍ അടുത്തമാസം എട്ട് വരെ തുടരും. അതിന് ശേഷം അപേക്ഷകരുടെ താല്‍പര്യപ്രകാരം വിവിധ ഹജ്ജ് ഏജന്‍സികള്‍ക്ക് വീതിച്ചുനല്‍കും. ഓരോ കാറ്റഗറിയുടെയും ഫീസ് നിരക്കിന്റെ പരമാവധി പരിധി ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

എ കാറ്റഗറിയില്‍ (വിമാനമാര്‍ഗം) മദീന സന്ദര്‍ശനമടക്കം 15100 റിയാലും മദീന സന്ദര്‍ശനം ഇല്ലാതെ 12460 റിയാലുമാണ് ഉയര്‍ന്ന പരിധി. ബി കാറ്റഗറിയില്‍ (വിമാനമാര്‍ഗം) മദീന സന്ദര്‍ശനമടക്കം 12400 റിയാലും മദീന സന്ദര്‍ശനമില്ലാതെ 10240 റിയാലുമാണ് പരമാവധി നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. സി കാറ്റഗറിയില്‍ (കരമാര്‍ഗം) മദീന സന്ദര്‍ശനമടക്കം 9200 റിയാലും മദീന സന്ദര്‍ശനമില്ലാതെ 8120 റിയാലുമാണ് ഉയര്‍ന്ന പരിധി.

മിനിമം നിരക്ക് നിശ്ചയിക്കാത്തതിനാല്‍ ഏജന്‍സികള്‍ തമ്മില്‍ മല്‍സരത്തിന് സാധ്യത കണ്ട്, നിരക്ക് എത്ര കുറച്ചാലും സേനവ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് നിര്‍ദേശവുമുണ്ട്.

1 comment:

Unknown said...

ജൂലൈ പതിനെട്ടിന് ആരംഭിച്ച ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് മുഖേനയുള്ള ഹജ്ജ് രജിസ്‌ട്രേഷനില്‍ ഇതുവരെ സ്വദേശികളും വിദേശികളുമടക്കം 6000ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.