Saturday, August 21, 2010

ഇ-മാലിന്യങ്ങള്‍ക്കായി ഖത്തറില്‍ 'ദ ബിഗ് ഡ്രോപ്'

ദോഹ: ഉപയോഗശൂന്യമായ ടെലിവിഷനുകളും കമ്പ്യൂട്ടറുകളുമുള്‍പ്പെടുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ഖത്തര്‍ ടെലികോം കമ്പനിയായ ക്യുടെല്‍ അവസരം നല്‍കുന്നു. 'ദ ബിഗ് ഡ്രോപ്' എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ റിസൈക്ലിങിന് ഉപയോക്താക്കള്‍ക്ക് ഇ-മാലിന്യങ്ങള്‍ നിക്ഷേപിക്കാം. റമദാന്‍ മാസമായതിനാല്‍ രണ്ട് സമയങ്ങളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കാനാകുക. വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും രാത്രി 8.30 മുതല്‍ 10.30 വരെയുമാണ് സമയം.

ഇ-മാലിന്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ക്യുടെല്‍ പ്രതിമാസം ഒരു നറുക്കെടുപ്പ് നടത്തുന്നതാണ്. ഇ-മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെയാണ് നറുക്കെടുപ്പിന് ഉള്‍പ്പെടുത്തുക. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നിക്ഷേപ അവസരം നല്‍കും. ആദ്യ വിജയിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ഉപയോഗശൂന്യമായ മൊബൈലുകള്‍ നിക്ഷേപിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ക്യുടെല്‍ ഷോപ്പുകളുമായി ബന്ധപ്പെടാം.

1 comment:

Unknown said...

ഉപയോഗശൂന്യമായ ടെലിവിഷനുകളും കമ്പ്യൂട്ടറുകളുമുള്‍പ്പെടുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ഖത്തര്‍ ടെലികോം കമ്പനിയായ ക്യുടെല്‍ അവസരം നല്‍കുന്നു. 'ദ ബിഗ് ഡ്രോപ്' എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ റിസൈക്ലിങിന് ഉപയോക്താക്കള്‍ക്ക് ഇ-മാലിന്യങ്ങള്‍ നിക്ഷേപിക്കാം. റമദാന്‍ മാസമായതിനാല്‍ രണ്ട് സമയങ്ങളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കാനാകുക. വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും രാത്രി 8.30 മുതല്‍ 10.30 വരെയുമാണ് സമയം.