Tuesday, August 31, 2010
ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഇനി മൂന്ന് മാസങ്ങള്‍ മാത്രം
ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കാനുള്ള ഖത്തറിന്റെ സ്വപ്നങ്ങള്‍ക്ക് ഇനി തൊണ്ണൂറ്റി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, എല്ലാ പിന്തുണയുമായി ഗതാഗത വകുപ്പ്,അല്‍ മര്‍ഖിയ സ്പോര്‍ട്സ് ക്ലബ്ബ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി, സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവ വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ലോകകപ്പിന് ആതിഥ്യമരുളാനുള്ള പശ്ചിമേഷ്യയുടെ ചരിത്രപരമായ അവകാശം, അടിസ്ഥാനസൗകര്യവികസന രംഗത്ത് ഖത്തര്‍ കൈവരിച്ച നേട്ടങ്ങള്‍, കായിക സംവിധാനങ്ങളുടെ മികവ്, സ്പോര്‍ട്സിന് സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന വലിയ പ്രാധാന്യം, ഖത്തര്‍ ബിഡ് 2022ന് സര്‍ക്കാര്‍ തലത്തിലും ജനകീയ തലത്തിലും ലഭിക്കുന്ന ശക്തമായ പിന്തുണ, ലോകകപിന് വേദിയാകുന്നതിലൂടെ വിവിധ തലങ്ങളില്‍ രാജ്യത്തിനുണ്ടാകുന്ന നേട്ടവും പുരോഗതിയും തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും കാമ്പയിന് പരിപാടികള്‍. കാമ്പയിന്റെ ഭാഗമായി കായികോല്‍സവം സംഘടിപ്പിക്കും. ദേശീയ, അറബ്, പശ്ചിമേഷ്യന്‍ കായിക താരങ്ങള്‍ ഇതില്‍ പങ്കെടുക്കും. സൗഹൃദമല്‍സരങ്ങളും അരങ്ങേറും.
ലാന്റ്മാര്‍ക്ക്, വില്ലേജിയോ, സിറ്റി സെന്റര്‍, ഹയാത്ത് പ്ലാസ എന്നീ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ അഞ്ച് ദിവസം വീതം നീണ്ടുനില്‍ക്കുന്ന സഞ്ചരിക്കുന്ന പ്രദര്‍ശനം ഒരുക്കും. നിരവധി സ്കൂളുകളിലും പ്രദര്‍ശനം ഉണ്ടാകും. വിപുലമായ ജനകീയ സമ്മേളനങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും പുറമെ വ്യാപകമായ മാധ്യമപ്രചാരണവും നടത്തും.
Subscribe to:
Post Comments (Atom)












1 comment:
2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കാനുള്ള ഖത്തറിന്റെ സ്വപ്നങ്ങള്‍ക്ക് ഇനി തൊണ്ണൂറ്റി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, എല്ലാ പിന്തുണയുമായി ഗതാഗത വകുപ്പ്,അല്‍ മര്‍ഖിയ സ്പോര്‍ട്സ് ക്ലബ്ബ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി, സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവ വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
Post a Comment