Tuesday, August 24, 2010

റമദാന്‍ വായനയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു : ഖാലിദ് മൂസ



ദോഹ: വായന എന്ന പേരുവെക്കപ്പെട്ട വേദഗ്രന്ഥത്തിന്റെ - ഖുര്‍ആനിന്റെ - അവതരണംകൊണ്ട് അനുഗൃഹീതമായ റമദാനില്‍ വായനയെക്കുറിച്ച ആലോചനക്ക് മഹത്തായ സ്ഥാനമുണ്ടെന്ന് പ്രമുഖ പണ്ഡിതനും കുറ്റ്യാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്ടറുമായ ഖാലിദ് മൂസ നദ്‌വി പ്രസ്താവിച്ചു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പേനയും അറിവുമെല്ലാം ആദ്യം അവതീര്‍ണമായ സൂക്തസമുച്ചയത്തിലെ വിഷയങ്ങളാണ്. രണ്ടാമത് അവതീര്‍ണമായ സൂക്തമാവട്ടെ മഷി, പേന, വര എന്ന പ്രതീകങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന 'പേന' എന്ന അധ്യായത്തിന്റെ ആദ്യ സൂക്തങ്ങളാണ്. ചിന്തക്കും പഠനത്തിനും വലിയ പ്രാധാന്യമാണ് ഖുര്‍ആന്‍ കല്‍പിച്ചത്. പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള ഖുര്‍ആനിന്റെ നിരന്തരാഹ്വാനം അതാണ് സൂചിപ്പിക്കുന്നത്. വായനയുടെയും പഠനത്തിന്റെയും പ്രതീകങ്ങളെ ഉയര്‍ത്തിപ്പിടിച്ച ഖുര്‍ആന്‍ ജനങ്ങളുടെ ഗ്രന്ഥമാണ്. ജനം ദൈവഗ്രന്ഥമെന്നും ദൈവം ജനങ്ങളുടെ ഗ്രന്ഥമെന്നും ഒരേസമയം പരിചയപ്പെടുത്തുന്ന അദ്വിതീയ വിശേഷണമാണ് ഖുര്‍ആനിനുള്ളത്, അദ്ദേഹം പറഞ്ഞു.

റീഡേഴ്സ് ഫോറം കണ്‍വീനര്‍ സോമന്‍ പൂക്കാട് സ്വാഗതം പറഞ്ഞു.

1 comment:

Unknown said...

വായന എന്ന പേരുവെക്കപ്പെട്ട വേദഗ്രന്ഥത്തിന്റെ - ഖുര്‍ആനിന്റെ - അവതരണംകൊണ്ട് അനുഗൃഹീതമായ റമദാനില്‍ വായനയെക്കുറിച്ച ആലോചനക്ക് മഹത്തായ സ്ഥാനമുണ്ടെന്ന് പ്രമുഖ പണ്ഡിതനും കുറ്റ്യാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്ടറുമായ ഖാലിദ് മൂസ നദ്‌വി പ്രസ്താവിച്ചു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.