Sunday, December 8, 2013

ബാബരി മസ്ജിദ് പുന:ര്‍നിമ്മിക്കണം : ഖത്തര്‍ ഇന്ത്യാ പ്രിട്ടേണിറ്റി ഫോറം

ദോഹ: ഇന്ത്യന്‍ മതേതരത്വവും ഭരണ സംവിധാങ്ങളും അക്രമാസക്ത ഫാഷിസത്തിനു മുന്നില്‍ നിഷ്പ്രഭമെന്നു തെളിയിക്കപ്പെട്ട ദിനമാണ് ഡിസംബര്‍ 6 എന്ന് ഖത്തര്‍ ഇന്ത്യാ പ്രിട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ' ബാബരീ വഞ്ചയുടെ രണ്ടു പതിറ്റാണ്ടുകള്‍' സെമിനാര്‍ അഭിപ്രായപ്പെട്ടു.

ബാബരീ മസ്ജിദിന്റെ തകര്‍ച്ചയിലൂടെ രാജ്യത്തിനുനഷ്ടമായത് ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജാധിപത്യ മൂല്യങ്ങള്‍ ആണ്. ബാബരീ മസ്ജിദ് തകര്‍ച്ചക്ക് ശേഷം പള്ളിയുടെ പുര്‍നര്‍നിര്‍മാണം ലോകത്തിനു മുന്നില്‍ ഉറപ്പു നല്‍കിയ ഇന്ത്യന്‍ പ്രധാമന്ത്രിയുടെ വാക്കുകള്‍ പോലും ജലരേഖയായി മാറി. ബാബരീ ധ്വംസത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ പള്ളിക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ കുറിച്ച് വ്യക്തമായി സൂചന ഉണ്ടെങ്കിലും സര്‍ക്കാര്‍ ഖജാവില്‍ നിന്ന് ഏഴു കോടിയോളം രൂപ ചിലവഴിച്ചതില്‍ അപ്പുറം ഒരു നടപടികളും ബാബരീ ധ്വംസസത്തിനുത്തരവാദികള്‍ ആയ സംഘപരിവാരത്തിനെതിരേ ഭരണതലത്തില്‍ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

ബാബരീ മസ്ജിദ് ധ്വംസത്തിനു ഒരേ സമയം സംഘ് പരിവാരവും രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഉത്തരവാദികള്‍ ആണ്. അധിിവേശ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്ത തന്ത്രപരമായ നീക്കം പോലും ഇന്ത്യയിലെ ജാധിപത്യ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ അക്രമണങ്ങള്‍ക്കും കടന്നുകയറ്റത്തിനു മുന്നില്‍ ഭരണ സംവിധാങ്ങള്‍ അനുകൂലമാക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങളെ ആണ് കോണ്ഗ്രസ് സര്‍ക്കാര്‍ ഇതുവഴി വഞ്ചിച്ചത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരിട്ട അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. തകര്‍ക്കപ്പെട്ട അതെ സ്ഥലത്ത് തന്നെ ബാബരീ പള്ളിയുടെ പുനര്‍നിര്‍മാണം മാത്രമാണ് ഇതിനുള്ള ഒരേയൊരു പോംവഴി. ഇന്ത്യ എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന മതേതര പ്രതിബദ്ധതക്കും ബാബരീ മസ്ജിദിന്റെ പുര്‍നിര്‍മാണം അടിയന്തരാവശ്യമാണ്. മറവിക്കെതിരെയുള്ള ഒരു പോരാട്ടമായി ഈ ഒര്‍മപ്പെടുത്തലുകള്‍ ഓരോ വര്‍ഷം ചൊല്ലും തോറും ശകതിപ്പെട്ടു വരുന്നത് ഇന്ത്യയിലെ ജാധിപത്യ ഭരണകൂടം കണ്ടില്ലെന്നു നടിക്കരുതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

മുഹമ്മദ് ഹാഷിമിന്റെ ഖിറാഅത്തോടെ ആരംഭിച്ച സെമിനാറില്‍ ഷെഫീഖ് പെരിങ്ങത്തൂര്‍ വിഷയം അവതരിപ്പിച്ചു. ബാബു മണിയൂര്‍ (സംസ്കൃതി), അബ്ദുല്‍ അസീസ് പാണ്ടി (പി.സി.എഫ്) അബ്ദുല്‍ മജീദ് ഹുദവി (കെ.ഐ.സി) എന്‍ എം അബ്ദുസ്സലാം (ജംഇയതുല്‍ അന്‍സാര്‍) സംസാരിച്ചു. അബുല്‍ സലാം കുന്നുമ്മല്‍ മോഡറേറ്റര്‍ ആയിരുന്നു, ജിഫാസ് ചേറ്റുവ സ്വാഗതം പറഞ്ഞു

2 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ബാബരി മസ്ജിദ് പുന:ര്‍നിമ്മിക്കണം : ഖത്തര്‍ ഇന്ത്യാ പ്രിട്ടേണിറ്റി ഫോറം

Sabu Kottotty said...

ഇന്ത്യയിൽ മതേതരത്വം എന്നത് കടലാസിലും സങ്കൽപ്പത്തിലും കോറിയിട്ട മിഥ്യാ ധാരണകൾ മാത്രമാണ്.