Sunday, September 26, 2010

ഒ.എന്‍ .വിക്ക് അഭിനന്ദനങ്ങള്‍


ദോഹ : ഒ.എന്‍ .വിക്ക് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയത് മലയാള സാഹിത്യത്തിനുതന്നെയുള്ള അംഗീകാരമാണെന്ന് ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു.

വ്യതിരിക്തമായ ശൈലിയിലൂടെ മലയാള കാവിതാ രംഗത്ത് തനത് വ്യക്തിത്വം പതിച്ച ആളാണ് ഒ.എന്‍ .വി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സങ്കടങ്ങളും വിഷമങ്ങളും ഏറ്റുവാങ്ങിയ അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും ശബ്ദിച്ചു.

എ.വി.എം. ഉണ്ണി, സോമന്‍ പൂക്കാട്, റഫീഖ് മേച്ചേരി, വി.കെ.എം കുട്ടി, പി.വി. ലജിത്, എം.ടി. നിലമ്പൂര്‍ , ഖാലിദ് കല്ലൂര്‍ , സി.ആര്‍. മനോജ്, എന്നിവര്‍ സംസാരിച്ചു.

1 comment:

Unknown said...

ഒ.എന്‍ .വിക്ക് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയത് മലയാള സാഹിത്യത്തിനുതന്നെയുള്ള അംഗീകാരമാണെന്ന് ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു.