Tuesday, September 28, 2010

ലയാളി അധ്യാപികക്ക് ഖത്തര്‍ യൂണിവേഴ്സിറ്റി അവാര്‍ഡ്



ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി ലക്ചററായ മലയാളി വനിതക്ക് മികച്ച അധ്യാപനത്തിനുള്ള അവാര്‍ഡ്. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ ഫൌണ്ടേഷന്‍ പ്രോഗ്രാമില്‍ ലക്ചററായ മിസിസ് ലിജി കല്ലിടുക്കില്‍ ജോസ് ആണ് സയന്‍സ് അധ്യാപനത്തില്‍ മികവിനുള്ള ഒന്നാം സ്ഥാനം നേടിയത്.

മിസിസ് ലിജിയുടെ ‘കംപ്യൂട്ടര്‍ ഫൌണ്ടേഷന്‍ ടു’ കോഴ്സാണ് മാതൃകാപരമായ ഓണ്‍ലൈന്‍ പഠനരീതിയായി തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ യൂണിവെഴ്സിറ്റി പ്രസിഡന്റ് ഡോ.ശൈഖ ആല്‍മിസ്നദ് ലിജിക്കു സമ്മാനിച്ചു.

ഓണ്‍ലൈന്‍ പഠനത്തിനനുയോജ്യമായ രീതിയില്‍ പാഠ്യ വിഷയത്തെ കുറിച്ചു സമഗ്രമായ വിവരങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളും വിഭവങ്ങളും വിവിധ ലിങ്കുകളും ഉള്‍ക്കൊള്ളുന്നവയാണ് ലിജിയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പഠന രീതി. ഇത് പഠിതാക്കളുമായി തുടര്‍ച്ചയായ സംവേദനത്തിനുള്ള സൌകര്യവും അവരുടെ പെര്‍ഫോമന്‍സിനെ കുറിച്ചുള്ള ഫീഡ്ബാക്കും ചര്‍ച്ചകളും ഉള്‍ക്കോള്ളുന്ന ബ്ളോഗുകളും വിഷ്വല്‍ ലേണിംഗ് എയ്ഡ്സുകളും പഠിതാക്കളുടെ ക്രിയാത്മകമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതും പരിഹാരങ്ങള്‍ക്കുള്‍ക്കുള്ള കഴിവുകള്‍ വളര്‍ത്തുന്നവയുമാണ്.

അമേരിക്കയിലെ ഓക്ലഹോമ സ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്റ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ലിജി കഴിഞ്ഞ നാലു വര്‍ഷമായി ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററാണ്. ബിരുദം നേടിയ ഓക്ലഹോമ സ്റേറ്റ് യൂണിവേഴ്സിറ്റിയിലും കുവൈത്ത് യൂണിവേഴ്സിറ്റിയിലും അധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലാക്കാരിയായ ലിജിയുടെ ഭര്‍ത്താവ് ജോജോ ജോണ്‍ 'അഡ്നോക്' ലാണ് ജോലി ചെയ്യുന്നത്. ഇവരുടെ മക്കളായ ജെസ്സിക്കയും ലാറയും ഖത്തറിലെ ഇന്റര്‍നാഷണ്‍ സ്കൂള്‍ ഓഫ് ലണ്ടനിലിലെ വിദ്യാര്‍ഥിനികളാണ്.

1 comment:

Unknown said...

ഖത്തര്‍ യൂണിവേഴ്സിറ്റി ലക്ചററായ മലയാളി വനിതക്ക് മികച്ച അധ്യാപനത്തിനുള്ള അവാര്‍ഡ്. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ ഫൌണ്ടേഷന്‍ പ്രോഗ്രാമില്‍ ലക്ചററായ മിസിസ് ലിജി കല്ലിടുക്കില്‍ ജോസ് ആണ് സയന്‍സ് അധ്യാപനത്തില്‍ മികവിനുള്ള ഒന്നാം സ്ഥാനം നേടിയത്.