Wednesday, September 29, 2010

ബിരിയാണി ഹൗസ് ഉത്ഘാടനം വെള്ളിയാഴ്ച്ച


ദോഹ: ഖത്തറില്‍ ബിരിയാണി ഹൗസിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 1 വെള്ളിയഴ്ച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 12 ല്‍ നടക്കുമെന്ന് ചെയര്‍മാന്‍ മുഹമ്മദ് അഹ് മദ് അല്‍ മുഹന്നദിയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശംസുദ്ധീനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മിതമായ നിരക്കില്‍ എല്ലാതരം ബിരിയാണികളും ലഭ്യമാകുന്ന ബിരിയാണി ഹൗസ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്ന് ഖത്തറിലെ ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശം എന്ന നിലക്കാണ് ബിരിയാണി ഹൗസിന്റെ ആദ്യ ശാഖ തുടങ്ങുവാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ തെരഞ്ഞെടുത്തതെന്നും ഈ ഔട്ട്‌ലെറ്റിന്റെ വിജയത്തിനനുസരിച്ച് മറ്റു ഭാഗങ്ങളിലും സമാനസ്വഭാവത്തിലുള്ള സംരംഭങ്ങള്‍ തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. ഖത്തറില്‍ ഏത് ഭാഗത്തേക്കും സൗജന്യമായ ഹോം ഡെലിവറി, പ്രത്യേകമായി സംവിധാനിച്ച കിച്ചണ്‍ , വിശാലമായ ഡൈനിംഗ് സൗകര്യം, പാര്‍ട്ടി ഹാള്‍, ടേക്ക് എവേ എന്നിവയാണ് ബിരിയാണി ഹൗസിന്റെ പ്രത്യേകതകള്‍ .

ഖത്തറില്‍ ലഭ്യമായ ബിരിയാണികളില്‍ നിന്നും ഏറെ സവിശേഷതകളുളളതായിരിക്കും ബിരിയാണി ഹൗസിലെ ഓരോ ഇനങ്ങളുമെന്ന് ഓപറേഷന്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ സലാം പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തെ തന്റെ അനുഭവപരിചയവും
ഖത്തറിലെ അനുകൂലമായ സാഹചര്യവും ബിരിയാണി ഹൗസ് വിജയിപ്പിക്കാന്‍ സഹായകമാകുമെന്നാണ് കണക്കുകൂട്ടുന്നതെ ന്ന് അബ്ദുല്‍ സലാം പറഞ്ഞു.

55 തരം വ്യത്യസ്ത ബിരിയാണികളുടെ കലവറയാണ് ബിരിയാണി ഹൗസെന്നും
ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് ഏത് തരം ബിരിയാണികളും ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കികൊടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ചെഫ് ബിഷ്ണു പറഞ്ഞു.

ഹൈദറാബാദി ചിക്കണ്‍ ബിരിയാണി, മലബാര്‍ ഫിഷ് ബിരിയാണി, ലക് നോവി ചിക്കണ്‍ ബിരിയാണി, സിന്ധി മട്ടണ്‍ ബിരിയാണി, ട്രാവല്‍കൂര്‍ ചിക്കണ്‍ ബിരിയാണി, ചിക്കണ്‍ ചെട്ടിനാടു ബിരിയാണി തുടങ്ങിയവക്ക് പുറമേ വിവിധ തരം കബാബുകളും സൂപ്പുകളും ബിരിയാണി ഹൗസില്‍ ലഭ്യമാണ്.

പരിചയസമ്പന്നരായ പാചകക്കാരും സേവന സന്നദ്ധരായ ജീവനക്കാരും ബിരിയാണി ഹൗസിനെ ജനകീയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെ ന്ന് റസ്റ്റോറന്റ് മാനേജര്‍ ജോബി രവി പറഞ്ഞു.

1 comment:

Unknown said...

ഖത്തറില്‍ ബിരിയാണി ഹൗസിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 1 വെള്ളിയഴ്ച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 12 ല്‍ നടക്കുമെന്ന് ചെയര്‍മാന്‍ മുഹമ്മദ് അഹ് മദ് അല്‍ മുഹന്നദിയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശംസുദ്ധീനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.