Wednesday, October 6, 2010

കേരളാബിസ്‌നസ് മീറ്റ് ഇന്ന്‍ സമാപിക്കും

ദോഹ : ഖത്തറില്‍ നിന്ന് നിക്ഷേപസാധ്യതകള്‍ തേടി കേരളത്തില്‍ നിന്നുള്ള വ്യവസായ പ്രതിനിധികളുടെ സംഘത്തിന്റെ ബിസ്നസ് മീറ്റ് ഇന്ന് സമാപിക്കും. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നുദിവസമായി ഖത്തറിലെ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, ഖത്തരി കമ്പനികള്‍ , ഖത്തറിലെ ഏതാനും ബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ. ബിപ്) സി.ഇ.ഒ രാജഗോപാല്‍ വി., കെ.എസ്.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കര്‍മചന്ദ്രന്‍, കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) മാനേജിംഗ് ഡയറക്ടര്‍ രാംനാഥ് സോമശേഖരന്‍ , ട്രാക്കോ കേബിള്‍സ് ലിമിറ്റഡ് എം.ഡി ശംസുദ്ദീന്‍ കാളിയാടന്‍ ‍, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള (ടെല്‍ക്) മാനേജിംഗ് ഡയറക്ടര്‍ വെങ്കടേശ്വരന്‍ സുബ്രഹ്മണി, ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് കേരള ലിമിറ്റഡ് (ഇന്‍കെല്‍ ) മാനേജിംഗ് ഡയറക്ടര്‍ ഡോ. ജി.സി ഗോപാലപിള്ള എന്നിവരാണ് സംഘത്തിലുള്ളവര്‍ .

കഴിഞ്ഞ ദിവസം സംഘം റമദ ഹോട്ടലില്‍ ഖത്തരി കമ്പനികളുടെ പ്രതിനിധികളുമായും കേരളത്തില്‍ നിന്നുള്ള വ്യവസായികളടക്കമുള്ള ഇന്ത്യന്‍ നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി.അതുപോലെ ഇന്ത്യന്‍ എംബസിയും ഖത്തര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് മീറ്റിലും സംഘം പങ്കെടുക്കുകയുണ്ടായി.

1 comment:

Unknown said...

ഖത്തറില്‍ നിന്ന് നിക്ഷേപസാധ്യതകള്‍ തേടി കേരളത്തില്‍ നിന്നുള്ള വ്യവസായ പ്രതിനിധികളുടെ സംഘത്തിന്റെ ബിസ്നസ് മീറ്റ് നാളെ സമാപിക്കും. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നുദിവസമായി ഖത്തറിലെ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, ഖത്തരി കമ്പനികള്‍ , ഖത്തറിലെ ഏതാനും ബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.