Friday, October 1, 2010

ത്തറിന്റെ ഹജ്ജ് കോട്ട സൌദി വര്‍ദ്ധിപ്പിച്ചു


ദോഹ: ഖത്തറിന്റെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. എണ്ണായിരത്തോളം അധികക്വാട്ട അനുവദിച്ചുകൊണ്ടുള്ള സൗദി ഹജ്ജ് വകുപ്പിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് ഖത്തര്‍ പ്രതീല്ക്ഷിക്കുന്നത്. അതോടെ കൂടുതല്‍ സ്വദേശികള്‍ക്കും പ്രാഥമിക പട്ടികയിലുള്‍പ്പെടാത്ത പ്രവാസികള്‍ക്കും അവസരം ലഭിക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും സൗദി ഖത്തറിന് അധിക ഹജ്ജ് ക്വാട്ട അനുവദിക്കുമെന്ന് ഖത്തര്‍ ഹജ്ജ് കമ്മിറ്റിയിലെ ഹജ്ജ്, ഉംറ വകുപ്പ് മേധാവി അലി ബിന്‍ മുബാറക് അല്‍ഫയ്ഹാനി പറഞ്ഞു. ഇക്കാര്യത്തില്‍ സൗദി ഹജ്ജ് മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. ആറായിരം മുതല്‍ എണ്ണായിരം വരെയാണ് അധികക്വാട്ട പ്രതീക്ഷിക്കുന്നത്.

ഫയ്ഹാനിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റി സംഘം ഇന്നലെ (വ്യാഴാഴ്ച) മക്കയിലേക്ക് പുറപ്പെട്ടു. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന പാര്‍പ്പിട സൗകര്യങ്ങള്‍ സംഘം വെള്ളിയാഴ്ച പരിശോധിക്കും. ഹാജിമാര്‍ക്ക് വേണ്ടി ഏജന്‍സികള്‍ വാടകക്കെടുക്കുന്ന ഹോട്ടല്‍ മുറികളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം.

1500 പ്രവാസികളടങ്ങിയ ഹജ്ജ് തീര്‍ഥാടകരുടെ പ്രാഥമിക ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 8260 ഓണ്‍ലൈന്‍ അപേക്ഷകരില്‍ നിന്ന് കമ്പ്യൂട്ടര്‍ നറുക്കെടുപ്പിലൂടെയാണ് ലിസ്റ്റ് തയാറാക്കിയത്. മൂന്ന് കാറ്റഗറികളിലായി 31 ഹജ്ജ് ഏജന്‍സികളാണ് ഖത്തറിലുള്ളത്. എ, ബി കാറ്റഗറികള്‍ വിമാനമാര്‍ഗം ഹജ്ജിന് പോകുന്നവയാണ്. സി കാറ്റഗറി കരമാര്‍ഗവും. ചുരുങ്ങിയത് 50 ഹാജിമാരില്ലാത്ത ഏജന്‍സികള്‍ക്ക് സര്‍വീസ് നടത്താനാകില്ല. അതേസമയം, ഇതാദ്യമായി ഹജ്ജ് കമ്മിറ്റി ഏജന്‍സികള്‍ക്ക് ക്വാട്ട നിശ്ചയിച്ചിട്ടില്ല. ഹാജിമാര്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികളെ സമീപിക്കാം.

മികച്ച സര്‍വീസ് നടത്തുന്നവരെ തീര്‍ഥാടകര്‍ തെരഞ്ഞെടുക്കുമെന്നതിനാല്‍ മോശം സര്‍വീസ് നടത്തിവരുന്നവര്‍ക്ക് മിനിമം എണ്ണം തികയാതെവന്നാല്‍ ഏജന്‍സി പൂട്ടേണ്ടിവരും. സേവനം മെച്ചപ്പെടുത്താന്‍ ഈ രീതി ഏജന്‍സികളെ നിര്‍ബന്ധിതരാക്കുമെന്നാണ് കമ്മിറ്റിയുടെ പ്രതീക്ഷ. ചില ഏജന്‍സികള്‍ ലൈസന്‍സ് മാത്രം കൈവശമുള്ളവയാണ്. ചുരുക്കം ഏജന്‍സികള്‍ മതിയായ ഓഫീസ് സംവിധാനമോ ജീവനക്കാരോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്മിറ്റി ക്വാട്ട നിശ്ചയിച്ചുനല്‍കിയിരുന്നതിനാല്‍ ഹാജിമാര്‍ ഇത്തരം ഏജന്‍സികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ പുതിയ സംവിധാനപ്രകാരം അയോഗ്യര്‍ പിന്‍വലിയേണ്ടിവരുമെന്ന് അലി അല്‍ഫയ്ഹാനി ചൂണ്ടിക്കാട്ടി.

3 comments:

Unknown said...

ഖത്തറിന്റെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. എണ്ണായിരത്തോളം അധികക്വാട്ട അനുവദിച്ചുകൊണ്ടുള്ള സൗദി ഹജ്ജ് വകുപ്പിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് ഖത്തര്‍ പ്രതീല്ക്ഷിക്കുന്നത്. അതോടെ കൂടുതല്‍ സ്വദേശികള്‍ക്കും പ്രാഥമിക പട്ടികയിലുള്‍പ്പെടാത്ത പ്രവാസികള്‍ക്കും അവസരം ലഭിക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും സൗദി ഖത്തറിന് അധിക ഹജ്ജ് ക്വാട്ട അനുവദിക്കുമെന്ന് ഖത്തര്‍ ഹജ്ജ് കമ്മിറ്റിയിലെ ഹജ്ജ്, ഉംറ വകുപ്പ് മേധാവി അലി ബിന്‍ മുബാറക് അല്‍ഫയ്ഹാനി പറഞ്ഞു. ഇക്കാര്യത്തില്‍ സൗദി ഹജ്ജ് മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. ആറായിരം മുതല്‍ എണ്ണായിരം വരെയാണ് അധികക്വാട്ട പ്രതീക്ഷിക്കുന്നത്.

モバゲー said...

モバゲーで楽しめるであいがココにある!素敵なであいからちょっとHなであいまで…幅広いであいを提供しております。今までには経験したことが無かったであいを体験していきましょう

グリー said...

今年のクリスマスも後少しですね。グリー内でもクリスマスに備えて異性と交流を持つコミュニティが活発で、自分も今年のクリスマスにお陰で間に合いました!!みなさんもイブを一人で過ごさなくても良いように、グリーで異性をGETしよう