Monday, October 11, 2010

മീര്‍ ലിബിയന്‍ നേതക്കളുമായി കൂടികാഴ്ച്ച നടത്തി.


ദോഹ: അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ലിബിയന്‍ നേതക്കളുമായി കൂടികാഴ്ച്ച നടത്തി.ശനിയാഴ്ച ലിബിയയിലെ സിര്‍തില്‍ നടന്ന രണ്ടാമത് ആഫ്രോ അറബ് ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങവെയാണ്‍ ഈ കൂടി കാഴ്ച്ച നടത്തിയത്.


അറബ് അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ബന്ധം ശക്തിപ്പെടുത്താന്‍ കൂട്ടായ്മകള്‍ രൂപവത്കരിക്കുകയും സംയുക്ത അറബ് പരിപാടി സജീവമാക്കാന്‍ ആവശ്യമായ സ്ഥാപനങ്ങള്‍ നിലവില്‍വരികയും വേണമെന്ന് കൂടിക്കാഴ്ച്ചയില്‍ അമീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കടുത്ത വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. വന്‍ അപകടങ്ങളും ഭീഷണികളുമാണ് പതിയിരിക്കുന്നത്. അറബ്‌ലീഗിന്റെ മുന്‍ഗണനകള്‍ അതിനനുസരിച്ച് ക്രമീകരിക്കണമെന്നും അമീര്‍ പറയുകയുണ്ടായി.


പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനി, വിദേശകാര്യസഹമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദ് തുടങ്ങിയവര്‍ അമീറിനോടൊപ്പം ഈ കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.

1 comment:

Unknown said...

അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ലിബിയന്‍ നേതക്കളുമായി കൂടികാഴ്ച്ച നടത്തി.ശനിയാഴ്ച ലിബിയയിലെ സിര്‍തില്‍ നടന്ന രണ്ടാമത് ആഫ്രോ അറബ് ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങവെയാണ്‍ ഈ കൂടി കാഴ്ച്ച നടത്തിയത്.