Monday, November 1, 2010

ത്തറിലെ കടുവയിറക്കം : വ്യാജ പരാതികള്‍ക്ക് കടുത്ത നടപടി

ദോഹ: ഖത്തറിലെ ഖര്‍തിയാത്ത് പ്രദേശത്ത് കടുവയെ കണ്ടെന്ന പ്രചാരണം വ്യാജമാണെന്നും ജനങ്ങള്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് ആശങ്കപരത്തരുതെന്നും എന്‍.എസ്.ഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി മുഹമ്മദ് അല്‍ നുഅെമി പറഞ്ഞു.

ഒരാഴ്ക്ച മുന്പേയാണ് കടുവയെ കണ്ടതായി എന്‍.എസ്.ഡിയുടെ ഓപറേഷന്‍ വിഭാഗത്തില്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് മറ്റ് പലഭാഗങ്ങളിലൂം കടുവയെ കണ്ടതായി പ്രചാരണമുണ്ടായി. ലഖൂയ, അല്‍ഫസഅഃ പട്രോളിങ് സേനാ സംഘങ്ങള്‍ പ്രദേശം അരിച്ചുപെറുക്കിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇത്തരം പരാതികള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സുസജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.

പുലിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ലഭിച്ച പരാതികളില്‍ പലതും വ്യാജമാണെന്നും ഇത്തരം വ്യാജ പരാതികള്‍ക്ക് മേല്‍ കടുത്ത നടപടിയെടുക്കാനുമാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1 comment:

Unknown said...

ഖത്തറിലെ ഖര്‍തിയാത്ത് പ്രദേശത്ത് കടുവയെ കണ്ടെന്ന പ്രചാരണം വ്യാജമാണെന്നും ജനങ്ങള്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് ആശങ്കപരത്തരുതെന്നും എന്‍.എസ്.ഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി മുഹമ്മദ് അല്‍ നുഅെമി പറഞ്ഞു.