
ദോഹ: ലോക ഒന്നാം നമ്പര്‍ താരം കരോലിന് വോസ്നിയാക്കിയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ മറികടന്ന കിം ക്ലൈസ്റ്റേഴ്സ് ദോഹയില്‍ നടന്ന ഡബ്ലിയു.ടി.എ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി.
സ്കോര്‍ : 6-3, 5-7, 6-3. 2002ലും 2003ലും കിരീടം ചൂടിയ ബെല്‍ജിയന്‍ താരം ദോഹയില്‍ മൂന്നാം തവണയാണ് കപ്പുയര്‍ത്തുന്നത്. സെപ്റ്റംബറില്‍ യു.എസ് ഓപണില്‍ കിരീടം ചൂടിയശേഷം ക്ലൈസ്റ്റേഴ്സ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു ദോഹയിലേത്.
ഖലീഫ ടെന്നിസ് കോംപ്ലക്സില്‍ രണ്ടു മണിക്കൂര്‍ 20 മിനിറ്റ് നീണ്ട കലാശക്കളിയില്‍ ജയിച്ചുകയറിയ ക്ലൈസ്റ്റേഴ്സിന് 15 ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്.
1 comment:
ലോക ഒന്നാം നമ്പര്‍ താരം കരോലിന് വോസ്നിയാക്കിയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ മറികടന്ന കിം ക്ലൈസ്റ്റേഴ്സ് ദോഹയില്‍ നടന്ന ഡബ്ലിയു.ടി.എ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി.
Post a Comment