Sunday, December 12, 2010

ത്തറിന്റെ വികസനത്തില്‍ പ്രവാസികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നു : ഖാലിദ് അഹ്മദ് ഫഖ്റു


ദോഹ: ഖത്തറിന്റെ വികസനത്തില്‍ പ്രവാസികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ഓഫീസര്‍ ഖാലിദ് അഹ്മദ് ഫഖ്റു പറഞ്ഞു. ഖത്തര്‍കേരളീയം 2010നോടനുബന്ധിച്ച് ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കലാനിശ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയയിരുന്നു അദ്ദേഹം.

ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിജയത്തിനും പ്രവാസികളുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.എം. വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു.

ഖാലിദ് അഹ്മദ് ഫഖ്റു, ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ ഒളകര, ആവണി വിജയകുമാര്‍ , വി.ടി. അബ്ദുല്ലക്കോയ, ഉണ്ണികൃഷ്ണന്‍ ‍, അംബികാ ഉണ്ണി, ഫരീദ് തിക്കോടി, എ.വി.എം. ഉണ്ണി, എം.ടി. നിലമ്പൂര്‍ ‍, സോമന്‍ പൂക്കാട്, ഗോപിനാഥ് കൈന്താര്‍ ‍, കരീം അബ്ദുല്ല എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ജലീല്‍ ‍, അബ്ദുല്ലത്തീഫ് എന്നിവര്‍ സമ്മാനദാനത്തിന് നേതൃത്വം നല്‍കി.

എഫ്.സി.സി കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന കലാനിശയില്‍ അനഘ, ജിംസി ഖാലിദ്, സക്കീര്‍ , സമീര്‍ , അഫ്സല്‍ ‍, ഷഹദ് അലി, ശൈലേഷ്, അഭിഷേക് കൃഷ്ണന്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഖാലിദ് കല്ലൂര്‍ നേതൃത്വം നല്‍കി. സ്കൂള്‍ തല മല്‍സര ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ട്രീസ മരിയ ആന്റണി, ആതിര സതീഷ് കുമാര്‍ ‍, രാഹുല്‍ സുരേഷ് കുമാര്‍ ‍, അര്‍ച്ചന വാമദേവന്‍ നായര്‍ , ഇനാസ് നാസിമുദ്ദീന്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സുഹൈല്‍ ശാന്തപുരം നന്ദിയും പറഞ്ഞു.

1 comment:

Unknown said...

ഖത്തറിന്റെ വികസനത്തില്‍ പ്രവാസികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ഓഫീസര്‍ ഖാലിദ് അഹ്മദ് ഫഖ്റു പറഞ്ഞു.