Tuesday, January 18, 2011

ക്വാര്‍ട്ടര്‍ തേടി ആസ്‌ത്രേലിയയും ബഹ്‌റിനും
ആശ്വാസ ജയം തേടി ഇന്ത്യയും


ദോഹ : ഇന്ന് നടക്കുന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയയും ബഹ്റിനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയും ഇന്ത്യയുമാണ്‌ ഏറ്റുമുട്ടുന്നത്.

വൈകീട്ട് 4 .15 ന് അല്‍ ഖറാഫാ സ്റ്റേഡിയത്തിലാണ്‌ ദക്ഷിണ കൊറിയയുടെയും ഇന്ത്യയുടെയും കളിയെങ്കില്‍ ഇതേ സമയത്തു തന്നെയാണ്‌ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആസ്‌ത്രേലിയയും ബഹ്റിനും ഏറ്റുമുട്ടുന്നത്.ഗ്രൂപ്പിലെ അവസാന മത്സരം ബാക്കിനില്‍ക്കെ ഓരോ ജയവും സമനിലയുമായി ആസ്‌ട്രേലിയയും ദക്ഷിണ കൊറിയയും നാല് പോയന്‍റ്റോടെ ഒപ്പത്തിനൊപ്പമാണ്. ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയയാണ് മുന്നില്‍ ‍. ഇന്ത്യക്കെതിരായ ജയത്തോടൈ മൂന്ന് പോയന്റുമായി ബഹ്‌റൈന്‍ തൊട്ടുപിന്നിലുണ്ട്.

രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിക്കഴിഞ്ഞു.ആസ്‌ത്രേലിയയും ബഹ്‌റിനും തമ്മിലുള്ള മത്സരമാണ് ഗ്രൂപ്പില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ടീമുകളെ ഉറപ്പിക്കുക.

1 comment:

Unknown said...

ഇന്ന് നടക്കുന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയയും ബഹ്റിനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയും ഇന്ത്യയുമാണ്‌ ഏറ്റുമുട്ടുന്നത്.